Challenger App

No.1 PSC Learning App

1M+ Downloads
1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത് :

Aജൻ ജാഗരൺ യാത്ര

Bദണ്ഡി യാത്ര

Cസമാജ് സമതാ യാത്ര

Dഹരിജൻ യാത്ര (പര്യടനം)

Answer:

D. ഹരിജൻ യാത്ര (പര്യടനം)

Read Explanation:

ഹരിജൻ യാത്ര (പര്യടനം)

  • 1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു
  • ഇത് ഹരിജൻ യാത്ര എന്നറിയപ്പെടുന്നു 
  • 1933 നവംബർ 7 ന് വാർധയിൽ നിന്നാണ് ഗാന്ധിജി ഹരിജൻ യാത്ര ആരംഭിച്ചത്.
  • 1933 നവംബർ മുതൽ 1934 ജൂലൈ വരെ ഈ പര്യടനം തുടർന്നു 
  • 1934ൽ  ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ഗാന്ധിജി കേരളത്തിലുമെത്തി 
  • ഗാന്ധിജിയുടെ നാലാം കേരള സന്ദർശനമായിരുന്നു ഇത് 
  • ജനുവരി 14ന് വടകരയിലെ ബാസൽ മിഷൻ സ്‌കൂൾ മൈതാനത്തുവച്ച് ഹരിജനങ്ങളുടെ ഉയർച്ചയ്‌ക്കായി കൗമുദി എന്ന ടീച്ചർ തന്റെ സ്വർണ്ണാഭരണങ്ങൾ ഊരി നൽകി.
  • ഈ ദാനത്തെ "നിന്റെ ത്യാഗമാണ് നിന്റെ ഏറ്റവും വലിയ ആഭരണം' എന്ന് ഗാന്ധിജി ഓട്ടോഗ്രാഫ് നൽകി ആദരിച്ചു
  • പിന്നീട്​ പയ്യന്നൂരിൽ അദ്ദേഹം ശ്രീനാരായണ ഹരിജൻ ആശ്രമം സന്ദർശിച്ചു.
  • ക്ഷേത്രപ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട് സാമൂതിരിയെയും അദ്ദേഹം കണ്ടു.
  • തുടർന്ന് തൃശൂർ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ സംസാരിച്ചശേഷം ജനുവരി 20ന് വർക്കല ശിവഗിരിയിൽ എത്തി.

Related Questions:

ഇന്ത്യൻ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത് :
ഗാന്ധിജിയുടെ ആദ്യപുസ്തകം 'ഹിന്ദു സ്വരാജ്' എഴുതപ്പെട്ട ഭാഷയേത് ?
Who wrote the book 'Gandhi and-Anarchy'?

താഴെ തന്നവയിൽനിന്നും ശരിയായ രണ്ടു പ്രസ്താവനകൾ ഉള്ള ഓപ്ഷൻ കണ്ടെത്തുക

(a) 1892ലാണ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്കു യാത്ര തിരിച്ചത്

(b) ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ചു മഹാത്മാ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1915 ജനുവരി 9ന് ആയിരുന്നു

(c) 19158 ഇന്ത്യയിലേക്ക് തിരിച്ചുവന്ന മഹാത്മാ ഗാന്ധി ആദ്യമായി പങ്കെടുത്ത പൊതു പരിപാടി 1915 ഫെബ്രുവരിയിൽ നടന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങായിരുന്നു

(d) ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം 1917ലെ ചമ്പാരൻ സത്യാഗ്രഹം ആണ്

ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം?