Challenger App

No.1 PSC Learning App

1M+ Downloads
അമോണിയ ഉൽപ്പന്നമായി വരുന്ന ഒരു സംതുലിത വ്യൂഹത്തിൽ, അമോണിയ നീക്കം ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢതയിലെ വ്യത്യാസം ?

Aഉൽപ്പന്നത്തിൻ്റെ ഗാഢത കുറയുന്നു

Bഅഭികാരത്തിൻ്റെ ഗാഢത കൂടുന്നു

Cഉൽപ്പന്നത്തിൻ്റെ ഗാഢത കൂടുന്നു

Dഅഭികാരത്തിൻ്റെ ഗാഢത കുറയുന്നു

Answer:

A. ഉൽപ്പന്നത്തിൻ്റെ ഗാഢത കുറയുന്നു

Read Explanation:

  • അഭികാരകങ്ങൾ - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന വസ്തുക്കൾ 

  • ഉൽപ്പന്നങ്ങൾ - ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന വസ്തുക്കൾ 

  • ഉഭയദിശാപ്രവർത്തനങ്ങൾ - ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ 

  • പശ്ചാത്പ്രവർത്തനം - ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 

  • പുരോപ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ  അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം 

  • ഏകദിശാപ്രവർത്തനം - അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങളാവുകയും എന്നാൽ ഇതേ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറാതിരിക്കുന്നതുമായ രാസപ്രവർത്തനം 

  • സംവൃതവ്യൂഹം - ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേരക്കാതിരിക്കുകയും അതിൽ നിന്നും യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താൽ അത്തരം വ്യൂഹം അറിയപ്പെടുന്ന പേര് 

  • സംതൂലിത വ്യൂഹത്തിൽ അമോണിയ നീക്കം ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢത കുറയ്ക്കുന്നു 

  • സംതൂലിത വ്യൂഹത്തിൽ അമോണിയ നീക്കം ചെയ്യുമ്പോൾ പുരോപ്രവർത്തനവേഗം കൂടുന്നു 

Related Questions:

താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം എന്തായിരിക്കും ?
രാസവള നിർമാണത്തിൽ വൻതോതിൽ ഉപയോഗിക്കുന്ന ഒരു പ്രധാന രാസ വസ്തു ?
സ്‌ഫോടക വസ്തു നിർമാണം , രാസവള നിർമാണം , പെട്രോളിയം ശുദ്ധീകരണം എന്നിവയിൽ ഉപയോഗിക്കുന്ന സംയുകതം ഏതാണ് ?
അമോണിയയുടെ ജലത്തിലെ ലേയത്വവും, സാന്ദ്രതയും എപ്രകാരമാണ് ?
ഗ്ലാസ് ട്യൂബിൻ്റെ ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങളെ എന്തു വിളിക്കുന്നു?