രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ ചെയുന്ന ഇലക്ട്രോണിന്റെ എണ്ണമാണ് അതിന്റെ _____.AസംയോജകതBപൊളാരിറ്റിCകണ്ടക്റ്റിവിറ്റിDബോണ്ടിങ്Answer: A. സംയോജകതRead Explanation: സംയോജകത - രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം ഒരാറ്റത്തിന് രാസപ്രവർത്തനത്തിലേർപ്പെടാനുള്ള കഴിവിനേയും സംയോജകത എന്ന് പറയുന്നു സംയോജക ഇലക്ട്രോണുകൾ - ആറ്റത്തിലെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകൾ അറിയപ്പെടുന്ന പേര് രാസബന്ധനം -തൻമാത്രയിൽ ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന വൈദ്യുതാകർഷണ ബലം ഗ്രൂപ്പുകളും സംയോജകതയും ഗ്രൂപ്പ് 1 - 1 ഗ്രൂപ്പ് 2 - 2 ഗ്രൂപ്പ് 13 - 3 ഗ്രൂപ്പ് 14 - 4 ഗ്രൂപ്പ് 15 - 3 ഗ്രൂപ്പ് 16 - 2 ഗ്രൂപ്പ് 17 - 1 ഗ്രൂപ്പ് 18 - 0