Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?

Aക്ലിക്ക്

Bഗാങ്

Cതാരം

Dഇവയൊന്നുമല്ല

Answer:

C. താരം

Read Explanation:

സാമൂഹികബന്ധ പരിശോധനകൾ (Sociometric Techniques)

  • ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ
  • സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് - ജെ.എൽ. മൊറീനോ (J.L.Moreno)
  • സാധാരണ ഗതിയിൽ സഹസമൂഹങ്ങളിലാണ് ഇത്തരം പഠനം നടത്താറുള്ളത്.
  • സാമൂഹികമിതിയിൽ നിന്ന് "താര"ങ്ങളെയും (Stars) "ക്ലിക്കു"കളെയും (Cliques) "ഒറ്റപ്പെട്ടവ" രെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു.
  • അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ (Stars)
  • മൂന്നോ നാലോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക് (Cliques)
  • പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ - ദ്വന്ദ്വങ്ങൾ
  • മറ്റാരും തിരഞ്ഞെടുക്കാത്ത അംഗങ്ങളാണ് - ഒറ്റപ്പെട്ടവർ (Isolates)

Related Questions:

ഭ്രമകല്പനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ക്ലാസ്സ് റൂം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
സ്വന്തം പോരായ്മകൾ മറക്കാനായി മറ്റുള്ളവരിൽ തെറ്റുകൾ ആരംഭിക്കുന്നതാണ് :
നേടിയ അറിവിൽ നിന്നും നിരന്തരം അറിവുകൾ കൂട്ടിച്ചേർത്ത് അറിവിൻ്റെ മണ്ഡലം വികസിപ്പിക്കുന്ന രീതിയാണ് :
ശാരീരികമായ കുഴപ്പങ്ങൾ പറഞ്ഞ് പല പ്രവർത്തനങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് മാറുന്നത് ഏതുതരം സമായോജന തന്ത്രമാണ് ?