App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിൽ, സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട ഇലക്ട്രോൺ ജോഡിയെ, ഏതു മൂലക ആറ്റത്തിന്റെ ന്യൂക്ലിയസാണ് കൂടുതൽ ആകർഷിക്കാൻ സാധ്യത ?

Aഹൈഡ്രജൻ

Bക്ലോറിൻ

Cതുല്യമായി ആകർഷിക്കുന്നു

Dപ്രവചിക്കാൻ കഴിയില്ല

Answer:

B. ക്ലോറിൻ

Read Explanation:

ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ക്ലോറിൻ ആറ്റം പങ്കു വയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ അതിന്റെ ന്യൂക്ലിയസിനടുത്തേയ്ക്ക് കൂടുതൽ ആകർഷിക്കും. ഇതിന്റെ ഫലമായി സഹസംയോജക സംയുക്തമായ ഹൈഡ്രജൻ ക്ലോറൈഡിൽ ക്ലോറിന്റെ ഭാഗത്ത് ഭാഗികമായ നെഗറ്റീവ് ചാർജും (ഡെൽറ്റാ നെഗറ്റീവ്) ഹൈഡ്രജന്റെ ഭാഗത്ത് ഭാഗികമായ പോസിറ്റീവ് ചാർജും (ഡെൽറ്റാ പോസിറ്റീവ്) സംജാതമാകുന്നു.


Related Questions:

ഇലക്ട്രോൺ ഡോട്ട് ഡയഗ്രത്തിൽ മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും --- ഷെല്ലിലെ ഇലക്ട്രോണുകളെ മാത്രമാണ് രേഖപ്പെടുത്തുന്നത്.
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
പോളിങ് സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ?
ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?