Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമതലദർപ്പണത്തിൽ വസ്‌തുവിൻ്റെ വലതുഭാഗം പ്രതിബിംബത്തിന്റെ ഇടതുഭാഗമായും വസ്തുവിൻ്റെ ഇടതുഭാഗം പ്രതിബിംബത്തിൻ്റെ വലതുഭാഗമായും കാണുന്നു. ഈ പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു?

Aസമഞ്ജനക്ഷമത

Bദീർഘദൃഷ്ടി

Cപാർശ്വികവിപര്യയം.

Dഅപവർത്തനം

Answer:

C. പാർശ്വികവിപര്യയം.

Read Explanation:

  • സമതല ദർപ്പണങ്ങളിൽ (plane mirrors) സംഭവിക്കുന്ന ഒരു പ്രധാന പ്രതിഭാസമാണ് പാർശ്വിക വിപര്യയം.

  • ഇതിലൂടെ, ഒരു വസ്തുവിൻ്റെ വലത് ഭാഗം ദർപ്പണത്തിലെ പ്രതിബിംബത്തിൽ ഇടതു ഭാഗമായും, വസ്തുവിൻ്റെ ഇടതു ഭാഗം പ്രതിബിംബത്തിൽ വലത് ഭാഗമായും കാണപ്പെടുന്നു.

  • വസ്തുവും പ്രതിബിംബവും തമ്മിലുള്ള അകലം: ഒരു സമതല ദർപ്പണത്തിൽ, വസ്തു ദർപ്പണത്തിൽ നിന്ന് എത്ര അകലെയാണോ, അത്രയും അകലെയായിരിക്കും പ്രതിബിംബവും

  • പ്രതിബിംബത്തിൻ്റെ വലുപ്പം: പ്രതിബിംബത്തിൻ്റെ വലുപ്പം വസ്തുവിൻ്റെ വലുപ്പത്തിന് തുല്യമായിരിക്കും.

  • പ്രതിബിംബത്തിൻ്റെ സ്വഭാവം: സമതല ദർപ്പണത്തിൽ രൂപം കൊള്ളുന്ന പ്രതിബിംബം മിഥ്യാ പ്രതിബിംബവും (virtual image) നിവർന്നതുമായിരിക്കും (erect).


Related Questions:

The radius of curvature of a given spherical mirror is-20 cm. The focal length of the mirror is?
പ്രതിപതനതലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ഗോളീയദർപ്പണങ്ങൾ ഏതാണ്?
Which type of mirror used in the headlight of a motorcycle?
വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്
Which glass is used for making lenses and prisms?