App Logo

No.1 PSC Learning App

1M+ Downloads
ഒരു റിഫ്ലെക്സ് ആർക്കിൽ, ഇൻ്റർന്യൂറോണുകൾ എന്ത് പങ്കാണ് വഹിക്കുന്നത്?

Aതലച്ചോറിൽ നിന്ന് പേശികളിലേക്ക് ആവേഗങ്ങൾ കൈമാറുന്നു.

Bആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നു

Cസംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു

Dഇവയൊന്നുമല്ല

Answer:

C. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു

Read Explanation:

റിഫ്ളക്‌സ് പ്രവർത്തനങ്ങൾ

  • നമ്മുടെ ഇച്ഛാനുസരണമല്ലാതെ, ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്‌മികമായി നടക്കുന്ന പ്രതികരണങ്ങളാണ് റിഫ്ളക്‌സ് പ്രവർത്തനങ്ങൾ (Reflex actions).
  • ഈ പ്രതികരണങ്ങൾ ബോധപൂർവമല്ല സംഭവിക്കുന്നത്.
  • റിഫ്ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാരപാതയാണ് റിഫ്ളക്‌സ് ആർക് (Reflex arc).

റിഫ്‌ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാത :

  • ഗ്രാഹി - ആവേഗങ്ങൾ രൂപപ്പെടുത്തുന്നു
  • സംവേദനാഡി - ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നു
  • ഇൻ്റർ ന്യൂറോൺ -
    • സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം.
    • സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു
  • പ്രേരകനാഡി - സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു

Related Questions:

Which class of vertebrates is characterized by the presence of a cartilaginous skeleton?
ത്വക്കിനെക്കുറിച്ചുള്ള പഠനം?
മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?

നാഡീകോശത്തിലെ ഭാഗമായ ഡെൻഡ്രോണുമായി യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?

  1. കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  2. ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു
  3. നാഡീയപ്രേഷകം സ്രവിക്കുന്നു.
    തലച്ചോറ്, സുഷ്‌മുന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡി ?