App Logo

No.1 PSC Learning App

1M+ Downloads
ഇരപിടിയൻ സസ്യങ്ങളിലും പ്രകാശ സംശ്ലേഷണം നടക്കുന്നുണ്ട്. എന്നിരുന്നാലും ഇവ പ്രാണികളെ പിടിക്കുന്നത്, എന്തിന്റെ കുറവ് നികത്താനാണ് ?

Aകാർബൺ

Bഹൈഡ്രജൻ

Cഫോസ്ഫറസ്

Dനൈട്രജൻ

Answer:

D. നൈട്രജൻ

Read Explanation:

Note:

  • കാർബൺ, ഹൈഡ്രജൻ, ഫോസ്ഫറസ്, നൈട്രജൻ, സൾഫർ, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ സസ്യങ്ങൾക്ക് കൂടിയ അളവിൽ ആവശ്യമായ മൂലകങ്ങളാണ്.

  • മണ്ണിലെ ബാക്ടീരിയകൾ (അസറ്റോബാക്ടർ, നൈട്രോബാക്ടർ എന്നിവ) അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റുന്നു. 

  • ചിലതരം മണ്ണിൽ ആസിഡിറ്റി കൂടുന്നതു കൊണ്ടും മറ്റും, ഈ ബാക്ടീരിയകൾ ഇല്ലാതെ വരുന്നു. 

  • ഇത്തരം മണ്ണിൽ വളരുന്ന ചെടികൾക്ക് നൈട്രജൻ ലഭിക്കില്ല.

  • ഈ സ്ഥിതി മറി കടക്കുന്നതിനാണ്, ചില ചെടികൾ പ്രാണികളെ പിടിക്കുന്ന കഴിവ് ആർജിച്ചെടുത്തത്.

  • പ്രാണികളുടെ ശരീരം വിഘടിപ്പിച്ച് ഇവ ആവശ്യമായ നൈട്രജൻ സ്വീകരിക്കുന്നു.

 


Related Questions:

കാർബൺ ഡൈഓക്സൈഡ് എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
പാൽപ്പല്ലുകൾ ഓരോന്നായി കൊഴിയാൻ തുടങ്ങുന്നത് ഏത് പ്രായത്തിൽ ?
പല്ലിന്റെ ഉപരിതല പാളി അറിയപ്പെടുന്നത് ?
അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയ ഏതാണ് ?
അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :