App Logo

No.1 PSC Learning App

1M+ Downloads
ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്നത് ?

Aനെപ്റ്റ്യൂൺ

Bശുക്രൻ

Cബുധൻ

Dഭൂമി

Answer:

C. ബുധൻ

Read Explanation:

ബുധൻ (Mercury)

  • ഗുരുത്വാകർഷണം ഏറ്റവും കുറവ് അനുഭവപ്പെടുന്ന ഗ്രഹം.

  • സാന്ദ്രത കുറഞ്ഞതുമായ രണ്ടാമത്തെ ഗ്രഹം.

  • സൗരയുഥത്തിലെ ഏറ്റവും പരിക്രമണ വേഗതയേറിയ ഗ്രഹം. 

  • ബുധൻ്റെ പരിക്രമണകാലം 88 ദിവസമാണ്.

  • ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ബുധൻ്റേതാണ് (88 ദിവസം).

  • പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹമാണ് ബുധൻ.

  • സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹവും സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവുമാണ് ബുധൻ.

  • റോമാക്കാർ പ്രഭാതത്തിൽ 'അപ്പോളോ' എന്നും പ്രദോഷത്തിൽ 'ഹെർമിസ്' എന്നും വിളിക്കുന്ന ഗ്രഹമാണ് ബുധൻ.

  • ഗ്രീക്ക് ദേവനായ ഹെർമിസിനോടാണ് റോമൻ പുരാണദേവനായ മെർക്കുറിയെ താരതമ്യം ചെയ്യുന്നത്.

  • 'റോമൻ ദൈവങ്ങളുടെ സന്ദേശവാഹകൻ' (Roman messenger to the Gods) ആണ്

  • ബുധൻ്റെ പരിക്രമണവേഗത 47.5 കി.മീ./ സെക്കന്ററാണ്.

  • പരിക്രമണ വേഗത കൂടുതലായതിനാൽ 'ആകാശത്തിലെ മറുത' (Will-o-wisp) എന്നറിയപ്പെടുന്നു.

  • ബുധന്റെ ഭ്രമണകാലം 58.65 ഭൗമദിനങ്ങളാണ്.

  • വായുമണ്ഡലമില്ലാത്തതിനാൽ പകൽ കഠിനമായ ചൂടും രാത്രിയിൽ അതിശൈത്യവും ബുധന്റെ പ്രത്യേകതകളാണ്.

  • ഉപഗ്രഹങ്ങളൊന്നുമില്ലാത്ത ഗ്രഹമാണ് ബുധൻ.

  • ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം.

  • അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം.

  • ഭൂമിയുടേതിന് തുല്യമായ കാന്തികമണ്ഡലമുള്ള ഗ്രഹം.

  • വ്യാസൻ, വാല്മീകി, കാളിദാസൻ എന്നിവരുടെ പേരുകളുള്ള ഗർത്തങ്ങൾ ബുധനിലാണുള്ളത്.

  • ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്നത് ബുധൻ ആണ്.

  • ബുധനെ പഠനവിധേയമാക്കുവാൻ 1973-ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വാഹനമാണ് മറീനർ-10.

  • 2004 ആഗസ്റ്റ് 3-ന് ബുധനെ നിരീക്ഷിക്കാൻ നാസ അയച്ച ബഹിരാകാശ പേടകമാണ് മെസ്സെഞ്ചർ.

  •  യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും ജപ്പാൻ എയ്റോസ്പെയ്‌സ് ഏജൻസിയും സംയുക്തമായി 2018 ഒക്ടോബർ 20-ൽ വിക്ഷേപിച്ച ബുധൻ പഠന പേടകമാണ് BepiColombo.


Related Questions:

ഏറ്റവും ചെറിയ കോൺസ്റ്റലേഷൻ :
താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്?
സൂര്യൻ ഉൾപ്പെട്ട നക്ഷത്രസമൂഹം

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

1.പരിക്രമണത്തിനേക്കാളേറെ സമയം ഭ്രമണത്തിന് എടുക്കുന്ന ഏക ഗ്രഹമാണ് ശുക്രൻ.

2.ശുക്രനെ കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകമാണ് വെനേറ 13

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹം ഏതാണ് ?