Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യരിൽ AB രക്തഗ്രൂപ്പ് 'സാർവ്വത്രിക സ്വീകർത്താവ്' എന്നറിയപ്പെടുന്നു. ഇതിനു കാരണമായി പറയാവുന്ന ശരിയായ പ്രസ്താവന ഏത് ?

Aചുവന്ന രക്താണുക്കളിൽ A, B എന്നീ ആന്റ്റിജനുകൾ ഉണ്ടായിരിക്കുകയും, പ്ലാസ്മയിൽ ആന്റിബോഡികൾ ഇല്ലാതെയുമിരിക്കുന്നു.

Bചുവന്ന രക്താണുക്കളിൽ A, B എന്നീ ആന്റിജനുകൾ ഇല്ലാതിരിക്കുകയും, പ്ലാസ്മയിൽ ആന്റി - A, ആൻ്റി - B എന്നീ ആന്റ്റിബോഡികൾ ഉണ്ടായിരിക്കുകയും ചെയ്യുന്നു.

Cചുവന്ന രക്താണുക്കളിൽ A, B എന്നീ ആന്റ്റിജനുകളും, പ്ലാസ്മയിൽ ആന്റി - A, ആന്റി - B എന്നീ ആൻ്റിബോഡികളും ഉണ്ടായിരിക്കുന്നു.

Dചുവന്ന രക്താണുക്കളിൽ A - ആൻ്റിജനും, പ്ലാസ്മയിൽ ആൻ്റി - B ആന്റി ബോഡിയും ഉണ്ടായിരിക്കുന്നു.

Answer:

A. ചുവന്ന രക്താണുക്കളിൽ A, B എന്നീ ആന്റ്റിജനുകൾ ഉണ്ടായിരിക്കുകയും, പ്ലാസ്മയിൽ ആന്റിബോഡികൾ ഇല്ലാതെയുമിരിക്കുന്നു.

Read Explanation:

രക്തം സ്വീകരിക്കുമ്പോൾ, സ്വീകർത്താവിന്റെ പ്ലാസ്മയിലുള്ള ആന്റിബോഡികൾ ദാതാവിന്റെ രക്തത്തിലെ ആന്റിജനുകളെ ആക്രമിക്കാൻ പാടില്ല. AB രക്തഗ്രൂപ്പിന്റെ പ്രത്യേകത: ഇവരുടെ ചുവന്ന രക്താണുക്കളുടെ (RBC) ഉപരിതലത്തിൽ A, B എന്നീ രണ്ട് ആന്റിജനുകളും ഉണ്ട്. എന്നാൽ ഇവരുടെ പ്ലാസ്മയിൽ ആന്റി-A അല്ലെങ്കിൽ ആന്റി-B ആന്റിബോഡികൾ ഇല്ല. പ്ലാസ്മയിൽ ആന്റിബോഡികൾ ഇല്ലാത്തതിനാൽ, ഏത് ഗ്രൂപ്പിൽ നിന്നുള്ള രക്തം സ്വീകരിച്ചാലും അത് ഇവരുടെ ശരീരത്തിൽ പ്രതിപ്രവർത്തനം (Agglutination) ഉണ്ടാക്കില്ല. അതുകൊണ്ടാണ് ഇവരെ സാർവ്വത്രിക സ്വീകർത്താവ് (Universal Recipient) എന്ന് വിളിക്കുന്നത്.


Related Questions:

Read the below statements marked as Assertion (A) and Reason (R). Mark the correct options:

Assertion (A): PM2.5 is more harmful than PM10 in AQI.

Reason (R): PM2.5 particles are smaller and can reach deep into the lungs and bloodstream

ബാക്ടീരിയകളെ വിഴുങ്ങി നശിപ്പിക്കുന്ന (Phagocytosis) ശ്വേതരക്താണുക്കൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

  1. ന്യൂട്രോഫിൽ
  2. മോണോസൈറ്റ്
  3. ബേസോഫിൽ
  4. മാക്രോഫാജസ്
    The primary lymphoid organs include:
    Where is the respiratory pigment in human body present?
    കൊളസ്ട്രത്തിൽ കാണപ്പെടുന്ന ആന്റി ബോഡിയാണ്