App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധിപൂർവ്വക വ്യവഹാരത്തിൽ അമൂർത്ത ചിന്തനത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?

Aതോൺഡൈക്

Bബീനെ

Cസ്റ്റെൺ

Dടെർമൻ

Answer:

D. ടെർമൻ

Read Explanation:

  • പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങൾ പരീഷസാഹചര്യങ്ങളിൽ നടത്തുന്ന രീതിയിൽ I Q (intelligent quotient) ടെസ്റ്റ് വികസിപ്പിച്ചെടുത്തത് ആൽഫ്രഡ്‌ ബിനേയും, തിയോഡർ സൈമണുമാണ്.
  • അൻപത്തു് നാല് പ്രവർത്തനങ്ങളാണ് ബിനെ സ്കെയിൽ ഉള്ളത്.
  • ഏറ്റവും കുറഞ്ഞ പ്രായത്തിൽ ചെയ്തുതീർക്കാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് ആരംഭിച്ചു് വ്യക്തിയ്ക്ക് ചെയ്തു തീർക്കാൻ കഴിയാത്ത തലം വരെ അത് തുടരുന്നു.
  • ഏതു പ്രായത്തിലെ പ്രവർത്തനങ്ങളാണോ വ്യക്തിയ്ക്ക് ചെയ്തുതീർക്കാൻ കഴിയുന്നത് അതാണ് വ്യക്തിയുടെ മാനസിക പ്രായം .
  • മാനസിക പ്രായത്തെ യഥാർത്ഥ പ്രായം കൊണ്ട് ഹരിക്കുകയും ഹരണഫലത്തെ നൂറുകൊണ്ട് ഗുണിച്ചാൽ ബുദ്ധിമാനം കണക്കാക്കാം എന്നതാണ് ഈ രീതി.
  • ബിനെയുടെ ബുദ്ധിമാന ടെസ്റ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബുദ്ധിയുടെ തലം തിട്ടപ്പെടുത്താനാകുമെന്ന് അവകാശപെട്ടുകൊണ്ട് വിവിധ ഉപാധികൾ പലരും രൂപപ്പെടുത്തിയത്.
  • പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായിരുന്ന ലൂയിസ് ടെർമൻ വളർത്തിക്കൊണ്ടുവന്ന സ്റ്റാൻഫോർഡ് ബിനെ സ്കെയിൽ മനുഷ്യന്റെ സാമാന്യബുദ്ധി അളക്കാനുള്ള ഒരു മാനദണ്ഡമായി മാറുകയായിരുന്നു.
  • ഈ ടെസ്റ്റിൽ തൊണ്ണൂറു പ്രവർത്തനങ്ങളാണ് ഉള്ളത്.

 

  • ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് - ടെർമാൻ 

140 മുതൽ 

പ്രതിഭാശാലി (ധിഷണാശാലി) GENIUS

120-139

അതിബുദ്ധിമാൻ (VERY SUPERIOR)

110-119

ബുദ്ധിമാൻ (SUPERIOR)

90-109

ശരാശരിക്കാർ  (AVERAGE)

80-89

ബുദ്ധികുറഞ്ഞവർ  (DULL)

70-79

അതിർരേഖയിലുള്ളവർ (BORDERLINE)

70 നു താഴെ

മന്ദബുദ്ധികൾ (FEEBLE MINDED)

50-69

മൂഢബുദ്ധി (MORONS)

25-49

ക്ഷീണബുദ്ധി (IMBECILE)

25 നു താഴെ

 ജഡബുദ്ധി (IDIOTS)

Related Questions:

Environmental factors play a key role in shaping the following developments. Pick up the odd man from the list:
Analytical intelligence, Creative intelligence and Contextual intelligence are the three types of intelligences. This is better explained in:
സ്പിയർമാന്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു. അവ ഏവ ?

താഴെപ്പറയുന്നവയിൽ നിന്നും സ്റ്റേൺബർഗ്ൻ്റെ ബുദ്ധിശക്തിയുടെ തലങ്ങൾ തിരിച്ചറിയുക :

  1. വ്യക്തിപരബുദ്ധി
  2. ഘടകാംശബുദ്ധി
  3. ഖരബുദ്ധി
  4. അനുഭവാർജിതബുദ്ധി
    .................. ഉയർന്ന തോതിലുള്ള വ്യക്തികൾക്ക് ഏറ്റെടുത്ത ഏതൊരു പ്രവൃത്തിയിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാകുമെന്ന് ദ്വിഘടക സിദ്ധാന്തം അഭിപ്രായപ്പെടുന്നു.