Challenger App

No.1 PSC Learning App

1M+ Downloads
അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്ന പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടം ?

Aഇന്ദ്രിയചാലക ഘട്ടം

Bഔപചാരിക മനോവ്യാപാരഘട്ടം

Cമൂർത്ത മനോവ്യാപാരഘട്ടം

Dപ്രാഗ്മനോവ്യാപാരഘട്ടം

Answer:

B. ഔപചാരിക മനോവ്യാപാരഘട്ടം

Read Explanation:

  • വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി  നാലു ഘട്ടങ്ങളുണ്ടെന്ന്  പിയാഷെ അഭിപ്രായപ്പെടുന്നു.
  1. സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - രണ്ടു വയസ്സുവരെ
  2. പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational  Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ
  3. മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ
  4. ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ
  • ഔപചാരിക മനോവ്യാപാര ഘട്ടം (Formal Operational Stage)
  • ഏകദേശ പ്രായം : 11 വയസ് മുതൽ (കൗമാരവും അതിന് ശേഷവും)

സവിശേഷതകൾ

  1. പരികൽപ്പനകൾ രൂപീകരിക്കുന്നതിനും, പരിശോധിക്കുന്നതിനും കഴിയുന്നു.
  2. അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നു.
  3. പല വീക്ഷണ കോണുകളിലൂടെ പ്രശ്നങ്ങളെ നോക്കി കാണുന്നു.
  4. സാമൂഹ്യ പ്രശ്നങ്ങൾ, നീതി ബോധം, സ്വത്വ ബോധം എന്നിവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ രൂപപ്പെടുന്നു.

Related Questions:

യഥാസ്ഥിതി സദാചാര ഘട്ടം (pre conventional level) ............ ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
Choose the most appropriate one. Which of the following ensures experiential learning?
Which represents the correct order of Piaget's stages of intellectual development?
മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ (Concrete Operational Stage) ഒരു സവിശേഷതയാണ്
“Neonatal Period” (നവജാതഘട്ടം) ഏതൊക്കെയാണ്?