"പ്രായോഗിക ജീവിതത്തിൽ ഫലപ്രദമായി ജീവി നാവശ്യമായ നൈപുണികൾ ആർജ്ജിക്കലാണ് വിദ്യാഭ്യാസം" - ഇത് ഏത് ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aആശയ വാദംBപ്രകൃതി വാദംCമാനവികതാ വാദംDപ്രായോഗിക വാദംAnswer: D. പ്രായോഗിക വാദം Read Explanation: പ്രായോഗിക വാദം പ്രായോഗിക ജീവിതത്തിൽ ഫലപ്രദമായി ജീവി നാവശ്യമായ നൈപുണികൾ ആർജ്ജിക്കലാണ് വിദ്യാഭ്യാസം - പ്രായോഗിക വാദികൾ ജനാധിപത്യ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയ ദാർശനികൻ - ജോൺ ഡ്യൂയി യഥാർത്ഥമായ അനുഭവങ്ങളിൽ നിന്ന് പഠനാവസരങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത പ്രായോഗിക വാദികളാണ് പ്രൊജക്ട് രീതി പഠനത്തിനായി നിർദ്ദേശിച്ചത്. "പ്രവർത്തിച്ച് പഠിക്കുക" എന്നതാണ് പ്രായോഗികവാദ വിദ്യാഭ്യാസ ആശയങ്ങളുടെ മുഖ്യ മാർഗനിർദ്ദേശം. ജനാധിപത്യ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശയങ്ങൾ മുമ്പോട്ടുവച്ചവരാണ് പ്രായോഗിക വാദികൾ "വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് പ്രായോഗികവാദം നിർദ്ദേശിച്ചു. സ്വയം നിയന്ത്രിതമായ അച്ചടക്കത്തിന്റെ പക്ഷത്തായിരുന്നു പ്രായോഗിക വാദികൾ Read more in App