Challenger App

No.1 PSC Learning App

1M+ Downloads
ബാങ്ക് കവർച്ചക്കേസിൽ, അമിത് രാജിനെക്കുറിച്ച് കുറ്റസമ്മതം നൽകി. ഈ കുറ്റസമ്മതം എന്തിനു അടിസ്ഥാനമാകുന്നു?

Aഅമിത്തിന്റെ മൊഴി അമിത്തിനെതിരേ മാത്രം ഉപയോഗിക്കും

Bരാജിനെതിരേ ഉപയോഗിക്കാനാവില്ല

Cഅമിത്തിന്റെ കുറ്റസമ്മതം അവനെതിരെയും രാജിനെതിരെയും തെളിവായി പരിഗണിക്കും

Dരാജിനെതിരെ മാത്രം തെളിവായി പരിഗണിക്കും

Answer:

C. അമിത്തിന്റെ കുറ്റസമ്മതം അവനെതിരെയും രാജിനെതിരെയും തെളിവായി പരിഗണിക്കും

Read Explanation:

  • ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പരാമർശിക്കുന്ന BSA ലെ വകുപ്-24

  • ഈ വകുപ്പിൽ "കുറ്റം" എന്ന പദം, ഒരാളെ കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നതും, പ്രേരിപ്പിക്കുന്നതും അല്ലെങ്കിൽ കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുന്നതും ഉൾപ്പെടുന്നു.

  • ഒരു വിചാരണയിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അവരിൽ ഒരാൾ ഓടിപ്പോയതിനാലോ, കോടതി ഉത്തരവ് അവഗണിച്ചതിനാലോ, ഹാജരാകാതിരുന്നാലോ, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി അത് ഒരു സംയുക്ത വിചാരണയായി കണക്കാക്കപ്പെടും


Related Questions:

വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
ഒരു സാക്ഷി പിന്നീട് മൊഴി നൽകാൻ കഴിയാത്ത അവസ്ഥയിൽ ആയാൽ, മുൻപത്തെ മൊഴി വിശ്വാസയോഗ്യമായി കണക്കാക്കപ്പെടും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ആദ്യ ബിൽ പാർലമെന്റിൽ അമിത്ഷാ അവതരിപ്പിച്ചത് എന്ന് ?
വകുപ്-40 പ്രകാരം വിദഗ്ധരുടെ അഭിപ്രായത്തെ വിലയിരുത്താനുള്ള ഒരു ഉദാഹരണം ഏത്?
പോലീസ് കസ്റ്റഡിയിലുള്ള ഒരു പ്രതി കൊലപാതക ആയുധത്തിന്റെ സ്ഥാനം വെളിപ്പെടുത്തുന്നു. പരാമർശിച്ച സ്ഥലത്ത് നിന്ന് പോലീസ് ആയുധം വിണ്ടെടുക്കുന്നു. പ്രതിയുടെ മൊഴിയുടെ ഏത് ഭാഗമാണ് ഭാരതീയ സാക്ഷി അധിനിവേശം, 2023 പ്രകാരം കോടതിയിൽ സ്വീകാര്യമാകുന്നത്?