App Logo

No.1 PSC Learning App

1M+ Downloads

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ,ജാതി ചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കൃതി ?

Aദുരവസ്ഥ

Bവീണപൂവ്

Cപ്രരോദനം

Dചണ്ഡാലഭിക്ഷുകി

Answer:

A. ദുരവസ്ഥ

Read Explanation:

ദുരവസ്ഥ

  • മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ ദുരവസ്ഥ.
  • നമ്പൂതിരിയുവതിയായ സാവിത്രി, ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ്‌ കവിതയിലെ പ്രമേയം.
  • ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗ്ഗീയ മുഖം അനാവരണം ചെയ്യുകയും ചെയ്യുന്ന കൃതിയാണ്‌ ഇത്.
  • ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.

Related Questions:

Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar?

Sri Narayana Dharma Paripalana Yogam was established in?

ഈഴവ മഹാസഭയുടെ സ്ഥാപകൻ ?

വിദ്യാധിരാജൻ എന്ന് ജനങ്ങൾ വിളിച്ചിരുന്ന നവോത്ഥാന നായകൻ ആര്?

' അക്കാമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?