App Logo

No.1 PSC Learning App

1M+ Downloads
ഫ്യൂഡൽ വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവർ അറിയപ്പെട്ടത് ?

Aകോർട്ടിയേഴ്‌സ്

Bസെർഫുകൾ

Cവിസ്കൗണ്ടുകൾ

Dനൈറ്റുകൾ

Answer:

B. സെർഫുകൾ

Read Explanation:

ഫ്യൂഡലിസം

  • മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായമാണ് ഫ്യൂഡലിസം. ഭൂവുടമസ്ഥതയെ അടിസ്ഥാനമാക്കിയുള്ള സമൂഹത്തിന്റെ ഒരു സംഘടിത രൂപമായിരുന്നു ഇത്.
  • ഒരു തുണ്ട് ഭൂമി" എന്നർത്ഥമുള്ള "ഫ്യൂഡ്" എന്ന വാക്കിൽ നിന്നാണ് ഫ്യൂഡലിസത്തിന്റെ ഉത്ഭവം.
  • ഫ്യൂഡലിസത്തിൽ രാജാവായിരുന്നു ഏറ്റവും മുകളിൽ.
  • ഫ്യൂഡൽ വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവർ അറിയപ്പെട്ടത് സെർഫുകൾ (അടിയാൻ) എന്നാണ്.
  • ഫ്യൂഡൽ പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ഏറ്റവും താഴ്ന്ന പടിയിൽ നിന്നിരുന്നത് "നൈറ്റ്സ്" എന്നറിയപ്പെട്ട വീരയോദ്ധാക്കളായിരുന്നു.
  • ഭൂമിയുടെ കൈവശക്കാരൻ "വാസൽ" ആയിരുന്നു. 
  • ഫ്യൂഡൽ പ്രഭു താമസിക്കുന്ന കോട്ട മാനർ എന്നറിയപ്പെട്ടു.

Related Questions:

ആശയമാണ് മാറ്റത്തിനടിസ്ഥാനമെന്ന് .................... വാദിച്ചപ്പോൾ ഭൗതിക ശക്തികളാണ് മാറ്റമുണ്ടാക്കുന്നത് എന്ന് ..................... വിശദീകരിച്ചു.
1545 ൽ കൗൺസിൽ ഓഫ് ട്രെന്റ് വിളിച്ചുകൂട്ടിയത് ?
റോസാപ്പൂ യുദ്ധം നടന്ന വർഷം ?
ഫ്യൂഡലിസത്തിന്റെ ഉത്ഭവം ?
മതനവീകരണ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ് ?