Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ 1976ൽ ഒരു ഭരണഘടന ഭേദഗതി നിയമം വഴിയാണ് മൗലിക ചുമതലകൾ ഉൾപ്പെടുത്തിയത് താഴെപ്പറയുന്നവയിൽ ഏത് ഭേദഗതി നിയമം അനുസരിച്ചാണ് 10 ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?

A38-ാം ഭേദഗതി

B44-ാം ഭേദഗതി

C42-ാം ഭേദഗതി

D37-ാം ഭേദഗതി

Answer:

C. 42-ാം ഭേദഗതി

Read Explanation:

44-ാം ഭേദഗതി 1978

  • പ്രധാനമന്ത്രി : മൊറാജി ദേശായി
  • പ്രസിഡൻറ്  : നീലം സഞ്ജീവ റെഡ്ഡി
  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു
  • ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിൽ ഒന്നായിരുന്ന ആഭ്യന്തര കലഹം എന്നത് മാറ്റി പകരം സായുധ വിപ്ലവം എന്ന വാക്ക് കൂട്ടിച്ചേർത്തു.
  • ആർട്ടിക്കിൾ 352ൽ ക്യാബിനറ്റ് എന്ന പദം കൂട്ടിച്ചേർത്തു
  • അടിയന്തരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20 , 21 എന്നിവ റദ്ദു ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്തു.
  • ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി ആറു വർഷത്തിൽ നിന്നും അഞ്ചുവർഷമാക്കി മാറ്റി

42 -ാം ഭേദഗതി 1976

  • പ്രധാനമന്ത്രി ഇന്ദിരാഗാന്ധി
  • പ്രസിഡൻറ് ഫക്രുദീൻ അലി അഹമ്മദ്
  • മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി
  • 42 -ാം  ഭരണഘടന ഭേദഗതി വരുത്തിയത് ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സ്വരൺസിംഗ് കമ്മിറ്റി
  • ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ് സെക്കുലർ ഇന്റഗ്രിറ്റി  എന്നീ മൂന്നു വാക്കുകൾ കൂട്ടിച്ചേർത്തു
  • 10 മൗലിക കടമകൾ കൂട്ടിച്ചേർത്തു
  • അഞ്ച് വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറലിസ്റ്റിലേക്ക് മാറ്റി (വിദ്യാഭ്യാസം, വനം, അളവുതൂക്കം, നീതിന്യായ ഭരണം ,വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം). 

38 -ാം ഭേദഗതി 1975

  • അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രപതിയോ ഗവർണർമാരോ പുറപ്പെടുവിക്കുന്ന ഓർഡിനൻസുകൾ കോടതികൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലാതാക്കി.

37 -ാം ഭേദഗതി 1975

  • ആർട്ടിക്കിൾ 239A,240 എന്നിവ പരിഷ്കരിച്ചു
  • ലക്ഷ്യം: അരുണാചൽ പ്രേദേശ് നിയമസഭാ രൂപികരിച്ചു 

Related Questions:

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?
The Constitution Amendment which is known as Mini Constitution :
Which article of the Indian constitution deals with amendment procedure?
Article dealing with disqualification of members of the Legislative Assembly

Which of the following pairs are correctly matched?

  1. 42 Constitutional Amendment - Fundamental Duties
  2. Fundamental Rights - Part III
  3. Indian Foreign Service - All India service
  4. Art 368 - Amendment Procedure