Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും തർക്കങ്ങൾ ഉടലെടുത്താൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രീം കോടതിയുടെ അധികാരമാണ് :

Aഅപ്പിൽ അധികാരം

Bഉപദേശക അധികാരം

Cറിട്ടധികാരം

Dഉത്ഭവാധികാരം

Answer:

D. ഉത്ഭവാധികാരം

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരമാണ് സുപ്രീം കോടതിക്ക് ഈ അധികാരം ലഭിക്കുന്നത്. ഉത്ഭവാധികാരം (Original Jurisdiction): ചില പ്രത്യേക കേസുകൾ കീഴ്ക്കോടതികളിൽ പോകാതെ നേരിട്ട് സുപ്രീം കോടതിയിൽ തന്നെ ഫയൽ ചെയ്യാവുന്ന അധികാരമാണിത്. ഇതിൽ താഴെ പറയുന്ന തർക്കങ്ങൾ ഉൾപ്പെടുന്നു: കേന്ദ്ര സർക്കാരും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ. ഒരു വശത്ത് കേന്ദ്ര സർക്കാരും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും, മറുവശത്ത് മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ.


Related Questions:

The minimum number of judges required for hearing a presidential reference under Article 143 is:
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന അനുഛേദം ഏത് ?
എസ് ആർ ബൊമ്മ v/s യൂണിയൻ ഓഫ് ഇന്ത്യ കേസുമായി ബന്ധപ്പെട്ടിരിക്കുന്നത്
നിലവിൽ ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര് ?
സുപ്രീം കോടതിയിലെ ആദ്യ മലയാളി ജഡ്ജി ആരാണ് ?