Challenger App

No.1 PSC Learning App

1M+ Downloads
2023 BNSS ക്രിമിനൽ നടപടി ക്രമത്തിന് കീഴിലുള്ള അന്വേഷണത്തിൽ(Investigation) ഉൾപ്പെടുന്നത്

Aപ്രതികളെ അറസ്റ്റ് ചെയ്യൽ

Bപ്രതികളെ ശിക്ഷിക്കൽ

Cപ്രതികൾക്കെതിരെ തെളിവ് ശേഖരിക്കൽ

Dഇവയൊന്നുമല്ല

Answer:

C. പ്രതികൾക്കെതിരെ തെളിവ് ശേഖരിക്കൽ

Read Explanation:

Section 2(1)(l) : "Investigation" (അന്വേഷണം) എന്നതിൽ, പോലീസ് ഉദ്യോഗസ്ഥനോ ഇതിലേക്ക് ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി ഈ നിയമസംഹിതയിൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും ഉൾപ്പെടുന്നു;

വിശദീകരണം : ഒരു പ്രത്യേക നിയമത്തിലെ വ്യവസ്ഥകൾ ഈ സംഹിതയിലേതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പ്രത്യേക നിയമത്തിലെ വ്യവസ്ഥകളാണ് നിലനിൽക്കുക.


Related Questions:

നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
അധികാരപരിധിക്കപ്പുറമുള്ള പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളുടെ വിനിയോഗത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഒരു വ്യക്തിക്ക് പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചാൽ, ആ നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ ആ വ്യക്തി ബാധ്യസ്ഥനാണ്.എന്ന് പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
BNSS സെക്ഷൻ 37 പ്രകാരം സ്റ്റേറ്റ് ഗവൺമെന്റിന് എവിടെയാണ് പോലീസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടത്?