App Logo

No.1 PSC Learning App

1M+ Downloads
റിഫ്‌ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാതയിൽ ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നത്?

Aഗ്രാഹി

Bസംവേദനാഡി

Cഇൻ്റർ ന്യൂറോൺ

Dപ്രേരകനാഡി

Answer:

B. സംവേദനാഡി

Read Explanation:

റിഫ്‌ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാത :

  • ഗ്രാഹി - ആവേഗങ്ങൾ രൂപപ്പെടുത്തുന്നു
  • സംവേദനാഡി - ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നു
  • ഇൻ്റർ ന്യൂറോൺ -
    • സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം.
    • സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു
  • പ്രേരകനാഡി - സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു

Related Questions:

ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ?
GABA യുടെ പൂർണ്ണരൂപം എന്താണ് ?
ഹൃദയസ്പന്ദനവും , ശ്വാസോച്ഛ്വാസം എന്നി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്ക ഭാഗം ?
ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?

സിനാപ്സിലൂടെ നാഡീയ ആവേഗങ്ങള്‍ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത്?

1.ഒരു ന്യൂറോണിന്റെ കോശശരീരത്തില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ കോശശരീരത്തിലേയ്ക്ക് പ്രേഷണം ചെയ്യുന്നു.

2.ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക്.

3.ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ആക്സോണൈറ്റിലേയ്ക്ക്.

4.ഒരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ആക്സോണൈറ്റിലേയ്ക്ക്.