Challenger App

No.1 PSC Learning App

1M+ Downloads
ദ്വിനാമപദ്ധതി പ്രകാരമുള്ള ശാസ്ത്രീയ നാമത്തിൽ,രണ്ടാമത്തെ വാക്ക് സാധാരണയായി എന്തിനെ പ്രതിനിധീകരിക്കുന്നു?

Aഓർഡർ

Bഫാമിലി

Cസ്പീഷീസ്

Dക്ലാസ്

Answer:

C. സ്പീഷീസ്

Read Explanation:

ദ്വിനാമപദ്ധതി

  • ഒരേ ജീവി പലഭാഷകളിലും പല പ്രദേശങ്ങളിലും പല പേരിൽ അറിയപ്പെടുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ദ്വീനാമപദ്ധതി ആവി ഷ്കരിച്ചത്.
  • പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ നാമകരണരീതിയാണിത്.
  • രണ്ടു പദങ്ങൾ ചേർത്തുള്ള ശാസ്ത്രീയനാമകരണമാണ് ദ്വിനാമപദ്ധതി (Binomial nomenclature)എന്നറിയപ്പെടുന്നത്.
  • കാൾ ലിനേയസ് ആണ് ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചത്.
  • ശാസ്ത്രീയനാമത്തിലെ ആദ്യപദം ജീനസിനെയും രണ്ടാം പദം സ്‌പീഷീസിനെയും സൂചിപ്പിക്കുന്നു.
  • ഇപ്രകാരം പേരുനൽകുമ്പോൾ ഒരു ജീവിയുടെ ശാസ്ത്രീയനാമം ലോകത്തെല്ലായിടത്തും ഒന്നുതന്നെയായിരിക്കും.
  • ഇതനുസരിച്ച് മനുഷ്യൻ്റെ ശാസ്ത്രീയനാമം ഹോമോ സാപിയൻസ് (Homo sapiens) എന്നാണ്.

Related Questions:

വീനസ് ഫ്ളവർ ബാസ്കറ്റ് എന്നറിയപ്പെടുന്ന സ്പോഞ്ച്?
Animals without notochord are called
6 കിംഗ്ഡം വർഗീകരണ രീതിയുടെ ഉപജ്ഞാതാവ്
Which among the following is incorrect about Pisces?
താഴെ പറയുന്നവയിൽ കോണ്ട്രിക്തൈറ്റുകളും ഓസ്റ്റിച്തൈറ്റുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഏതാണ്?