ദ്വിനാമപദ്ധതി പ്രകാരമുള്ള ശാസ്ത്രീയ നാമത്തിൽ,ആദ്യത്തെ വാക്ക് സാധാരണയായി എന്തിനെ പ്രതിനിധീകരിക്കുന്നു?Aസ്പീഷീസ്Bകിങ്ഡംCജീനസ്DഫൈലംAnswer: C. ജീനസ് Read Explanation: ദ്വിനാമപദ്ധതി ഒരേ ജീവി പലഭാഷകളിലും പല പ്രദേശങ്ങളിലും പല പേരിൽ അറിയപ്പെടുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ദ്വീനാമപദ്ധതി ആവി ഷ്കരിച്ചത്. പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ നാമകരണരീതിയാണിത്. രണ്ടു പദങ്ങൾ ചേർത്തുള്ള ശാസ്ത്രീയനാമകരണമാണ് ദ്വിനാമപദ്ധതി (Binomial nomenclature)എന്നറിയപ്പെടുന്നത്. കാൾ ലിനേയസ് ആണ് ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചത്. ശാസ്ത്രീയനാമത്തിലെ ആദ്യപദം ജീനസിനെയും രണ്ടാം പദം സ്‌പീഷീസിനെയും സൂചിപ്പിക്കുന്നു. ഇപ്രകാരം പേരുനൽകുമ്പോൾ ഒരു ജീവിയുടെ ശാസ്ത്രീയനാമം ലോകത്തെല്ലായിടത്തും ഒന്നുതന്നെയായിരിക്കും. ഇതനുസരിച്ച് മനുഷ്യൻ്റെ ശാസ്ത്രീയനാമം ഹോമോ സാപിയൻസ് (Homo sapiens) എന്നാണ്. Read more in App