Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സന്ദർഭങ്ങളിൽ നെഗറ്റീവ് പ്രവർത്തിക്ക് ഉദാഹരണം ഏതെല്ലാം ?

  1. ഒരാൾ കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ചെയ്യുന്ന പ്രവൃത്തി
  2. കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ഗുരുത്വാകർഷണബലം ചെയ്യുന്ന  പ്രവൃത്തി
  3. ചരിവുതലത്തിലൂടെ ഒരു വസ്തു നിരങ്ങി നീങ്ങുമ്പോൾ ഘർഷണം ചെയ്യുന്ന പ്രവൃത്തി
  4. നിരപ്പായ പ്രതലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ചലനദിശയിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും നാലും

Dഇവയൊന്നുമല്ല

Answer:

B. രണ്ടും മൂന്നും

Read Explanation:

പോസിറ്റീവ് പ്രവൃത്തി

ബലം പ്രയോഗിക്കപ്പെടുന്നതിന്റെ  ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി പോസിറ്റീവ് ആയിരിക്കും

ഉദാ ;

  1. ഒരാൾ കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ചെയ്യുന്ന പ്രവൃത്തി
  2. നിരപ്പായ പ്രതലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ചലനദിശയിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി

നെഗറ്റീവ് പ്രവൃത്തി

ബലം പ്രയോഗിക്കപ്പെടുന്നതിന്റെ  എതിർ ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവർത്തി നെഗറ്റീവ് ആയിരിക്കും

ഉദാ ;

  1. കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ഗുരുത്വാകർഷണബലം ചെയ്യുന്ന  പ്രവൃത്തി
  2. ചരിവുതലത്തിലൂടെ ഒരു വസ്തു നിരങ്ങി നീങ്ങുമ്പോൾ ഘർഷണം ചെയ്യുന്ന പ്രവൃത്തി

 


Related Questions:

ഒരു ഖരവസ്തുവിൻ്റെയോ ദ്രാവകത്തിൻ്റെയോ വാതകത്തിൻ്റെയോ ഉള്ളളവിൽ (വ്യാപ്തം) മാറ്റം വരുന്നത് പ്രധാനമായും എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ഒരു ഇകിപൊട്ടൻഷ്യൽ പ്രതലത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിലുള്ള ദൂരം 7 cm ആണെന്നിരിക്കട്ടെ, ഈ രണ്ട് ബിന്ദുക്കൾക്കിടയിൽ 5 മെട്രോ കൂളോം ചാർജ്ജിനെ ചലിപ്പിക്കുന്നതിനാവശ്യമായ പ്രവൃത്തി.................. ആയിരിക്കും.
What is the source of energy in nuclear reactors which produce electricity?
ന്യൂട്ടൺസ് റിംഗ്സ് പരീക്ഷണത്തിൽ, ഒരു കോൺവെക്സ് ലെൻസും (convex lens) ഒരു പ്ലെയിൻ ഗ്ലാസ് പ്ലേറ്റും (plane glass plate) തമ്മിൽ ഉണ്ടാകുന്ന ഏത് തരം ഫിലിം ആണ് വ്യതികരണത്തിന് കാരണമാകുന്നത്?
വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?