Challenger App

No.1 PSC Learning App

1M+ Downloads
ആര്യ ഗോത്രങ്ങൾ തമ്മിലുള്ള പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ ആരാണ് പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തത് ?

Aദിവോദാസൻ

Bവിശ്വാമിത്രൻ

Cസുദാസൻ

Dപുരുകുത്സൻ

Answer:

C. സുദാസൻ

Read Explanation:

ഋഗ്വേദകാലത്തെ രാഷ്ട്രീയസ്ഥിതി

  • ഋഗ്വേദകാലത്ത് ആര്യസമുദായം പതിനൊന്നു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. 

  • തദ്ദേശീയരായ ദ്രാവിഡവർഗ്ഗക്കാരോട് അവർ നിരന്തരം പൊരുതിക്കൊണ്ടിരുന്നതായും ഋഗ്വേദത്തിൽനിന്നു മനസ്സിലാക്കാം. തങ്ങളുടെ ശത്രുക്കളെ (ദ്രാവിഡവർഗ്ഗക്കർ) പൂർണ്ണമായും കീഴടക്കുവാൻ ആര്യന്മാർക്കു സാധിച്ചില്ല. 

  • ആര്യന്മാരും ദ്രാവിഡരും കാലക്രമേണ പരസ്പ്‌പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും അവരുടെ യുദ്ധങ്ങളിലും മറ്റും അന്യോന്യം സഹകരിക്കുകയും ചെയ്തു‌. 

  • അധീശത്വത്തിനുവേണ്ടി ആര്യ ഗോത്രങ്ങൾ തമ്മിലുള്ള അനേകം സംഘട്ടനങ്ങളെപ്പറ്റി ഋഗ്വേദത്തിൽ പരാമർശങ്ങളുണ്ട്. 

  • ഈ സംഘട്ടനപരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധമായിരുന്നു. 

  • ഈ യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ സുദാസൻ പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയുംചെയ്തു.


Related Questions:

ബി.സി. 1500-നും 1200-നും ഇടയ്ക്കുള്ള കാലഘട്ടമാണ് ഋഗ്വേദ കാലഘട്ടം എന്ന് അഭിപ്രായപ്പെട്ടതാര് ?
സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
ഉപനിഷത്തുക്കൾ എത്ര എണ്ണമാണ് ഉള്ളത് ?
ഋഗ്വേദം .............. കാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

ഋഗ്വേദകാലത്തെ മതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. പ്രകൃതിശക്തികൾക്കു പവിത്രത നല്‌കി അവയെ ദൈവങ്ങളായി സങ്കല്പ്‌പിച്ച് ആരാധിച്ചുപോന്ന ഒരുതരം മതമായിരുന്നു ഋഗ്വേദകാലത്തെ ആര്യന്മാരുടേത്. 
  2. പ്രകൃതിദൈവങ്ങളെ ഭൂമി, ആകാശം, സ്വർഗ്ഗം എന്നിവയോടു ബന്ധപ്പെടുത്തി മൂന്നായി തരംതിരിച്ചിരുന്നു
  3. ഇന്ദ്രൻ, രുദ്രൻ, വായു തുടങ്ങിയവ ആകാശം ദൈവങ്ങളായിരുന്നു.