Challenger App

No.1 PSC Learning App

1M+ Downloads
'ഇന്നത്തെ കാലത്തു കേവലം പ്ലസ് ടു പരീക്ഷ പാസായതു കൊണ്ട് മാത്രം ഒരു കാര്യവുമില്ല.' പ്ലസ് ടു പരീക്ഷയിൽ പരാജിതയായ രേവതി വീട്ടുകാരോട് പറഞ്ഞു. ഇവിടെ രേവതി സ്വീകരിച്ച പ്രതിരോധ തന്ത്രം?

Aതാദാത്മീകരണം

Bപ്രക്ഷേപണം

Cയുക്തീകരണം

Dദമനം

Answer:

C. യുക്തീകരണം

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

Related Questions:

ഒരു അധ്യാപകൻ എല്ലാ വിദ്യാർത്ഥികളും ദൈനംദിന പഠന കാര്യങ്ങൾ വിലയിരുത്തി ഡയറിയിൽ രേഖപ്പെടുത്താൻ നിഷ്കർഷിക്കുന്നു. ഇവിടെ അധ്യാപകൻ ഉപയോഗപ്പെടുത്തുന്ന രീതി :
പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?

പ്രശ്ന പരിഹരണ രീതിയുടെ (Problem Solving Method) ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം ഏതാണ് ?

  1. പഠനപ്രശ്നം ഏറ്റെടുക്കൽ 
  2. ദത്തങ്ങൾ ശേഖരിക്കൽ (Collection of data) 
  3. നിഗമനങ്ങൾ രൂപീകരിക്കൽ 
  4. പരികല്പന (Hypothesis) രൂപീകരിക്കൽ
ഒരു സമൂഹാലേഖത്തിൽ ഒരു സംഘമായി പ്രവർത്തിക്കുന്നവർ അറിയപ്പെടുന്നത് ?
ഗുണനിലവാരം കണക്കാക്കുന്നതിനുള്ളതല്ലാത്ത ഉപകരണം താഴെപ്പറയുന്നവയിൽ ഏതാണ് ?