Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് ഏത് വിധത്തിലാണ് ?

Aസ്പെഷ്യൽ സ്കൂളുകളിൽ ചേർത്ത് പഠിപ്പിച്ചുകൊണ്ട്

Bസ്പെഷ്യൽ സ്കൂളുകളിൽ രൂപപ്പെടുത്തിയ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ട്

Cസ്പെഷ്യൽ സ്കൂൾ അധ്യാപകരെ ഉപയോഗപ്പെടുത്തിക്കൊണ്ട്

Dസാധാരണ കുട്ടികളോടൊപ്പം ഇരുത്തി കൊണ്ട്

Answer:

D. സാധാരണ കുട്ടികളോടൊപ്പം ഇരുത്തി കൊണ്ട്

Read Explanation:

സങ്കലിത വിദ്യാഭ്യാസം (Inclusive education)

  • സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്.
  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
  • സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക.
  • ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പിരമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്.
  • അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും. 

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണങ്ങൾ :-

  1. മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
  2. സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
  3. പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
  4. എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.

 


Related Questions:

എൻ.സി.ഇ.ആർ.ടി. യും സാമൂഹ്യക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആറാമത് അഖിലേന്ത്യാ വിദ്യാഭ്യാസ സർവേയുടെ വർഷം ?
'സർവാംഗിക വയസ്സ്' എന്ന സങ്കല്പം ആദ്യമായി വിദ്യാഭ്യാസ മനശാസ്ത്രത്തിൽ അവതരിപ്പിച്ചതാര്?
Which of the following schemes provide grants exclusively to set up Science labs in Schools of Kerala?
പ്രൊജക്റ്റ് രീതിയുടെ ഉപജ്ഞാതാവ് ?
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എലിമെൻററി വിദ്യാഭ്യാസം ഇന്ത്യയിലെ കുട്ടികളുടെ മൗലികാവകാശങ്ങളിൽ പെടുന്നു. ഏത് ക്ലാസ് വരെയാണ് എലിമിനേറ്ററി തലം ?