App Logo

No.1 PSC Learning App

1M+ Downloads
ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ഏത് ഗ്രന്ഥത്തിലൂടെയാണ് ?

Aഫ്രെയിംസ് ഓഫ് മൈൻഡ്

Bമൾട്ടിപ്പിൾ ഇൻറലിജൻസ്

Cചെയ്ഞ്ചിങ് മൈൻസ്

Dദി സ്കാറ്റേർഡ് മൈൻഡ്

Answer:

A. ഫ്രെയിംസ് ഓഫ് മൈൻഡ്

Read Explanation:

ബഹുതര ബുദ്ധി സിദ്ധാന്തം (Theory of Multiple Intelligence):

  • 1983-ൽ അമേരിക്കൻ ജ്ഞാനനിർമ്മിതിവാദിയായ ഹൊവാർഡ് ഗാർഡ്നർ (Howard Gardner) ആണ് ബഹുതര ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത്.
  • 1983 ൽ, മനസിന്റെ ചട്ടക്കൂട് (Frames of mind) എന്ന ഗ്രന്ഥത്തിലാണ്, ഗാർഡ്നർ ഈ സിദ്ധാന്തം പരാമർശിക്കുന്നത്.
  • ബഹുതര ബുദ്ധി സിദ്ധാന്ത പ്രകാരം, ഓരോ വ്യക്തിയും 7 തരം മാനസിക ശേഷിയുടെ ഉടമയാണെന്ന് അദ്ദേഹം വാദിച്ചു.

 

ഗാർഡനറുടെ 7 മാനസിക ശേഷികൾ:

  1. ദൃശ്യ / സ്ഥലപര ബുദ്ധി (Visual/ Spatial Intelligence)
  2. വാചിക / ഭാഷാപര ബുദ്ധി (Verbal / Linguistic Intelligence)
  3. യുക്തി ചിന്തന / ഗണിതപര ബുദ്ധി (Logical/ Mathematical Intelligence)
  4. കായിക / ചാലകപരമായ ബുദ്ധി (Bodily / Kinesthetic Intelligence)
  5. താളാത്മക / സംഗീതാത്മക ബുദ്ധി (Rhythmic / Musical Intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)

 

ഗാർഡ്നർ കൂട്ടിച്ചേർത്ത ബുദ്ധി ശക്തികൾ:

 

 

       ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട 'Intelligence Reframed' എന്ന ഗ്രന്ഥത്തിൽ 2 തരം ബുദ്ധി ശക്തി കൂടി ഗാർഡ്നർ കൂട്ടി ച്ചേർത്തു.

  1. പ്രകൃതിപര ബുദ്ധി (Naturalistic Intelligence)
  2. അസ്തിത്വപര ബുദ്ധി (Existential Intelligence)

 


Related Questions:

കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം :
മനുഷ്യൻറെ പ്രാഥമിക വികാരങ്ങളിൽ പെടാത്തത് ഏത് ?

Howard Gardner proposed that-

  1. intelligence is a practical goal oriented activity
  2. intelligence comprises of seven intelligence in hierarchical order
  3. intelligence is a generic ability that he lablled as g
  4. intelligence comprises of several kinds of human activities
    സംവ്രജന ചിന്ത (Convergent thinking) ബുദ്ധിയുടെ ഒരു ഘടകമായി എടുത്തു കാണിച്ച ബുദ്ധി സിദ്ധാന്തം താഴെ പറയുന്നവയിൽ ഏതാണ്
    കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും സംവാദങ്ങളിൽ ഏർപ്പെടുവാനും ഉള്ള അവസരങ്ങൾ അധ്യാപകൻ പ്രധാനം ചെയ്യുന്നുവെങ്കിൽ, കുട്ടികളിൽ ഏതുതരം കഴിവ് വളർത്താനാണ് അധ്യാപകൻ ശ്രമിക്കുന്നത് ?