Challenger App

No.1 PSC Learning App

1M+ Downloads
"പ്രകൃതിബന്ധിത ബുദ്ധിശക്തി" ഏത് ഗ്രന്ഥത്തിലാണ് ഹൊവാർഡ് ഗാർഡ്നർ അവതരിപ്പിച്ചത് ?

Aമനസിൻ്റെ ചട്ടക്കൂടുകൾ

Bബുദ്ധിശക്തി പുനഃപരിശോധിക്കുന്നു

Cമർദ്ദിതരുടെ ബോധനശാസ്ത്രം

Dക്രിസ്റ്റലൈസ്ഡ് ഇൻറലിജൻസ്

Answer:

B. ബുദ്ധിശക്തി പുനഃപരിശോധിക്കുന്നു

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. കായിക/ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

പ്രകൃതിബന്ധിത ബുദ്ധിശക്തി (Naturalistic Intelligence) 

  • 'ബുദ്ധിശക്തി പുനഃപരിശോധിക്കുന്നു' (Intelligence Reframed), 1999 എന്ന പുസ്തകത്തിൽ ഹവാർഡ് ഗാർഡ്നർ ഉൾപ്പെടുത്തിയ എട്ടാമത്തെ ബുദ്ധിശക്തി 
  • പ്രകൃതിയിലും സസ്യ ജന്തുജാലങ്ങളിലും താല്പര്യവും  ഭൗതിക ചുറ്റുപാടുകളിൽ വിവേകപൂർവ്വം ഇടപെടാനുമുള്ള ബുദ്ധി. 
  • പ്രകൃതിയെ നിരീക്ഷിക്കാനും സവിശേഷതകൾ കണ്ടെത്താനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്. 
  • പ്രകൃതി പഠനയാത്ര, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, തോട്ട നിർമ്മാണം, കാർഷിക പ്രവർത്തനങ്ങൾ, സസ്യ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ പ്രകൃതിപര ബുദ്ധിയുടെ വികസനത്തിന് സഹായിക്കുന്നു. 
    • കർഷകൻ 
    • സസ്യശാസ്ത്രജ്ഞൻ 
    • ഉദ്യാനപാലകൻ 
    • പുരാവസ്തുവിദഗ്ദ്ധൻ എന്നിവർ ഈ ബുദ്ധിശക്തിയിൽ മുന്നിട്ടുനിൽക്കുന്നു. 

Related Questions:

താഴെപ്പറയുന്നവയിൽ നിന്നും സ്റ്റേൺബർഗ്ൻ്റെ ബുദ്ധിശക്തിയുടെ തലങ്ങൾ തിരിച്ചറിയുക :

  1. വ്യക്തിപരബുദ്ധി
  2. ഘടകാംശബുദ്ധി
  3. ഖരബുദ്ധി
  4. അനുഭവാർജിതബുദ്ധി

    തേഴ്സ്റ്റണിന്റെ പ്രാഥമിക ഘടകങ്ങളിൽ വരുന്നവ തിരഞ്ഞെടുക്കുക :

    1. ദർശന ഘടകം
    2. പ്രത്യക്ഷണ വേഗതാ ഘടകം
    3. ജി ഘടകം
    4. പദബന്ധ ഘടകം
      വിനു അതിബുദ്ധിമാൻ ആണ്. ടെർമാൻറെ ബുദ്ധിനിലവാര പ്രകാരം വിനുവിന്റെ ഐക്യു ?
      വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ആര് ?
      സ്പിയർമാൻ (Spearman) അവതരിപ്പിച്ച ബുദ്ധി സിദ്ധാന്തം തിരിച്ചറിയുക ?