App Logo

No.1 PSC Learning App

1M+ Downloads
ബേക്കൽ കോട്ട ഏത് ജില്ലയിലാണ് ?

Aവയനാട്

Bകണ്ണൂർ

Cകോഴിക്കോട്

Dകാസർഗോഡ്

Answer:

D. കാസർഗോഡ്

Read Explanation:

ബേക്കൽ കോട്ട

  • കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ട
  • കേരളത്തിലെ ഏറ്റവും വലിയ കോട്ട
  • ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ ഈ കോട്ട നിർമ്മിച്ചു എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
  • 1763ൽ ഈ കോട്ട മൈസൂരിലെ സുൽത്താനായിരുന്ന ഹൈദരലി കയ്യടക്കി.
  • ഹൈദരലിയുടെ പുത്രൻ ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു.
  • ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി.
  • നിലവിൽ കോട്ട സംരക്ഷിക്കുന്നത് കേരള പുരാവസ്തു വകുപ്പാണ്
  • 1992ൽ കേന്ദ്ര സർക്കാർ ബേക്കൽ കോട്ടയെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു
  • 1995ൽ കേരള സർക്കാർ ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ രൂപവൽക്കരിച്ചു

Related Questions:

കണ്ണൂരിലെ സെയിന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചത് ?
The first Jail Museum of Kerala State is going to establish with the central prison of:

താഴെ പറയുന്ന പ്രസ്താവനകളിൽ ബേക്കൽ കോട്ടയുമായി ബന്ധപ്പെട്ട്    ശരിയായ പ്രസ്താവന ഏതാണ് ?

  1. കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് 
  2. ആദ്യകാലത്ത് ബേക്കൽ ഫ്യുവൽ എന്നറിയപ്പെട്ടിരുന്ന ഈ കോട്ട പണികഴിപ്പിച്ചത് ശിവപ്പ നായിക്ക് ആണ് 
  3. ടിപ്പു സുൽത്താന്റെ പ്രധാന താവളങ്ങളിൽ ഒന്നായിരുന്ന ഈ കോട്ട നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പുവിന്റെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് ആധിപത്യത്തിലായി 
  4. 1992 ൽ ടൂറിസം കേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ കോട്ട ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്  
മട്ടാഞ്ചേരി ജൂതപ്പള്ളി നിർമ്മിച്ച വർഷം ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നെടുങ്കോട്ടയുമായി ബന്ധപ്പെട്ട്  ശരിയായ പ്രസ്താവന ഏതാണ് ?

  1. മൈസൂർ ആക്രമണങ്ങൾ ചെറുക്കുന്നതിനായ് തിരുവതാംകൂറിന്റെ വടക്കെ അതിർത്തിയിൽ പണിത കോട്ട
  2. ' തിരുവതാംകൂർ ലൈൻസ് ' എന്നറിയപ്പെടുന്ന കോട്ട 
  3. സഹ്യപർവ്വതം മുതൽ വൈപ്പിൻ ദ്വീപ് വരെ 50 കിലോമീറ്റർ നീളത്തിലാണ് നെടുങ്കോട്ട പണിതിരിക്കുന്നത് 
  4. 1789 ൽ കോട്ട ആക്രമിച്ച ടിപ്പു സുൽത്താൻ പരാജിതനായെങ്കിലും 1790 വീണ്ടും കോട്ട ആക്രമിച്ചു കിഴടക്കി