Question:

കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്ന ജില്ല ഏത്?

Aകോട്ടയം

Bഎറണാകുളം

Cആലപ്പുഴ

Dപാലക്കാട്

Answer:

B. എറണാകുളം

Explanation:

സൂഫി സന്യാസിയായ ഷേയ്ക് ഫരിദുദിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട കാഞ്ഞിരമറ്റം പള്ളി ഇവിടത്തെ കൊടികുത്ത് ഉത്സവത്തിന്റെ പേരില്‍ പ്രസിദ്ധമാണ്. ചന്ദനക്കുടം വഹിച്ചു കൊണ്ടുള്ള ഒരു ചടങ്ങാണ് ഈ ഉത്സവത്തിലെ പ്രധാന ആകര്‍ഷണം. രാത്രിയില്‍ അരങ്ങേറുന്ന ഈ ചടങ്ങില്‍ തീര്‍ത്ഥാടകര്‍ ചന്ദനം ചാര്‍ത്തിയ കുടങ്ങള്‍ പേറി പള്ളിയിലേക്ക് ഘോഷയാത്രയായി നീങ്ങുന്നു. നെറ്റിപ്പട്ടം കെട്ടിയ ആറ് ആനകളുടെയും നാടന്‍ കലാരൂപങ്ങളുടെ പ്രകടനങ്ങളും അകമ്പടി സേവിക്കാനുണ്ടാകും. ഒപ്പന, മാപ്പിളപ്പാട്ട്, ദഫ് മുട്ട്‌ , കോല്‍ക്കളി തുടങ്ങിയ കലാ വിരുന്നുകളും ഇതോടനുബന്ധിച്ച് നടത്താറുണ്ട്.


Related Questions:

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ഹിന്ദു ഐതിഹ്യപ്രകാരം _________ന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?