Challenger App

No.1 PSC Learning App

1M+ Downloads
"കുട്ടനാട്" ഏത് ജില്ലയിലാണ്?

Aആലപ്പുഴ

Bഎറണാകുളം

Cപാലക്കാട്

Dതൃശ്ശൂർ

Answer:

A. ആലപ്പുഴ

Read Explanation:

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.


Related Questions:

കേരളത്തിൽ ഏറ്റവുമധികം ലോഹമണൽ നിക്ഷേപം കാണപ്പെടുന്ന ജില്ലയേത്?
' കയ്യൂർ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
പിന്നാക്ക ജില്ലകളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക ജില്ല ?
നൂ​റു ദി​വ​സ​ത്തി​ന​കം പ്ലാ​സ്​​റ്റി​ക്​ മു​ക്ത ജി​ല്ല​യാ​കാ​ന്‍ ക​ര്‍മ​പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കിയ ജില്ല ഏതാണ് ?
കേരളത്തിലെ ആദ്യ പുകയിലെ പരസ്യ രഹിത ജില്ല ഏത് ?