Challenger App

No.1 PSC Learning App

1M+ Downloads
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Aകോഴിക്കോട്

Bമലപ്പുറം

Cകണ്ണൂർ

Dവയനാട്

Answer:

A. കോഴിക്കോട്

Read Explanation:

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ

  • കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ സ്ഥിതിചെയ്യുന്ന ഒരു സസ്യോദ്യാനമാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്.
  • ബൊട്ടാണിക്കൽ ഗാർഡൻ കൺസർവേഷൻ ഇന്റർനാഷണൽ അംഗമായ ഈ സസ്യോദ്യാനത്തിന് ഇന്റർനാഷ്നൽ അജണ്ട രജിസ്ട്രേഷനും ഉണ്ട്.
  • ദേശീയ ജൈവ വൈവിധ്യബോർഡിന്റെ ലീഡ് കേന്ദ്രമാണിത്.
  • 2015 ൽ ഈ സ്ഥാപനം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായി മാറി.
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടേയും, ജപ്പാനിലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രാദേശിക കേന്ദ്രം എന്നിവയുടെ അംഗീകൃത റിസർച്ച് സെന്റർ കൂടിയാണ് ഇത്.
  • വാൻ റീഡിന്റെ ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിച്ചിട്ടുള്ള 742 സ്പീഷീസുകളിൽ 432 എണ്ണവും ഇവിടെ വളർത്തുന്നുണ്ട്

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
കേരളത്തിൽ ഏറ്റവും കടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ആദ്യമായി സമ്പൂർണ്ണ വൈദ്യുതീകരണം നടത്തിയ ജില്ല: