App Logo

No.1 PSC Learning App

1M+ Downloads
അതി പ്രശസ്തമായ 'വൈക്കത്തഷ്ടമി' ഏതു മാസത്തിലാണ് ആഘോഷിക്കുന്നത് ?

Aമേടം

Bധനു

Cഇടവം

Dവൃശ്ചികം

Answer:

D. വൃശ്ചികം

Read Explanation:

  • കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി.
  • ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്.
  • ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു.
  • 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്.
  • അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് അദ്ദേഹത്തിൻറെ പുത്ര സങ്കല്പത്തിലുള്ള ഉദയനാപുരം സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്.

Related Questions:

ക്ഷേത്രങ്ങളിൽ ഉഷ പൂജക് ഉപയോഗിക്കുന്ന രാഗം ഏതാണ്
1988 ൽ നിർത്തലാക്കിയ വിവാദമായ ആചാരക്രമം ?
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?
ചിദംബരം ക്ഷേത്രത്തിലെ പ്രധാന പ്രസാദംഎന്താണ് ?
ഭസ്മത്തിനു പറയുന്ന മറ്റൊരു പേരെന്താണ് ?