ഹിമാദ്രിക്കും സിവാലിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന പർവതനിരയാണ് ഹിമാചൽ.
ഹിമാദ്രിയ്ക്ക് തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവതനിരയാണിത്
ഹിമാചലിൻ്റെ ശരാശരി ഉയരം - 3000 മീറ്റർ
ഹിമാചലിന്റെ പ്രാദേശിക പേരുകൾ - ദൗലാദർ (ഹിമാചൽ പ്രദേശ്), നാഗ് തിബ (ഉത്തരാഖണ്ഡ്)
കാശ്മീർ, കുളു, കാംഗ്ര എന്നീ താഴ്വരകൾ ഈ മേഖലയിലാണ്
സുഖവാസ കേന്ദ്രങ്ങളായ സിംല, മസൂറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിങ് എന്നിവയും ഹിമാചലിന്റെ ഭാഗമാണ്.
ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരം ഈ മേഖലയിലെ പ്രധാന ചുരമാണ്.
പൈൻ , ഓക് ,ദേവതാരു , ഫിർ എന്നി മരങ്ങൾ ഹിമാചലിൽ കൂടുതലായി കാണപ്പെടുന്നു
ഹിമാചലിലെ പ്രധാന പർവതനിരകൾ - പീർപാഞ്ചൽ, ദൗലദാർ, മഹാഭാരത് പർവതനിരകൾ