Challenger App

No.1 PSC Learning App

1M+ Downloads

ആവർത്തനപട്ടികയിൽ ഉപലോഹങ്ങൾ താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ കാണപ്പെടുന്നു ?

  1. ഗ്രൂപ്പ് 12 
  2. ഗ്രൂപ്പ് 15 
  3. ഗ്രൂപ്പ് 13
  4. ഗ്രൂപ്പ് 16

    Aഇവയൊന്നുമല്ല

    B2, 3 എന്നിവ

    C1, 2 എന്നിവ

    D2, 3, 4 എന്നിവ

    Answer:

    D. 2, 3, 4 എന്നിവ

    Read Explanation:

    ഉപലോഹങ്ങൾ (Metalloids)

    • ലോഹങ്ങളുടേയും അലോഹങ്ങളുടെയും ഇടയിലായി 13 മുതല്‍ 17 വരെ ഗ്രൂപ്പുകളിലായാണ്‌ ഉപലോഹങ്ങൾ കാണപ്പെടുന്നത്.
    • ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത്
    • ബോറോൺ , സിലിക്കൺ , ജെർമേനിയം, ആർസെനിക്, ആന്റിമണി, ടെലൂറിയം എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു
    • ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ ആണ് ഉപലോഹങ്ങൾ (Metalloids).

    Related Questions:

    ഇവയിൽ ശരിയായ പ്രസ്താവന ഏത്?

    1.ആവർത്തനപ്പട്ടികയിലെ പതിനേഴാം ഗ്രൂപ്പിലെ മൂലകങ്ങളാണ് ഹാലൊജൻസ് എന്നറിയപ്പെടുന്നത് 

    2.ഹാലൊജൻ കുടുംബത്തിലെ മൂലകങ്ങൾ ലോഹങ്ങളുമായി പ്രവർത്തിച്ച് ലവണം ഉൽപ്പാദിപ്പിക്കുന്നു. 

    Elements from atomic number 37 to 54 belong to which period?
    അറ്റോമിക നമ്പറും ആവർത്തന പട്ടികയിലെ സ്ഥാനവും അനുസരിച്ച് ചുവടെ തന്നിരിക്കുന്ന മൂലകങ്ങളെ ലോഹ സ്വഭാവത്തിൻ്റെ അടിസ്ഥാനത്തിൽ ക്രമീ കരിക്കുക. Ge, Mg, K, Se, Rb

    പീരിയോഡിക് ടേബിളിലെ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

    1. s ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ns¹ അല്ലെങ്കിൽ ns² എന്നിങ്ങനെ അവസാനിക്കുന്നു.
    2. p ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം (n-1)d ഓർബിറ്റലിലാണ് നടക്കുന്നത്.
    3. d ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം nd ഓർബിറ്റലിലാണ് നടക്കുന്നത്.
    4. f ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം (n-2)f ഓർബിറ്റലിലാണ് നടക്കുന്നത്.
      ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് -----------------