App Logo

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ കുംഭമാസത്തിലെ മകം തൊഴൽ ഇവയിൽ ഏത് ക്ഷേത്രത്തിലാണ്?

Aആലുവ ശിവക്ഷേത്രം

Bതിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Cചോറ്റാനിക്കര ഭഗവതി ക്ഷേത്രം

Dകൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം

Answer:

C. ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

Read Explanation:

  • കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ശ്രീ ഭഗവതീക്ഷേത്രം.
  • ചോറ്റാനിക്കര അമ്മ എന്ന് വിളിയ്ക്കപ്പെടുന്ന ഇവിടുത്തെ ഭഗവതിയായ മഹാലക്ഷ്മിയെ മഹാവിഷ്‌ണുവിനൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനാൽ ലക്ഷ്മീനാരായണസങ്കൽപ്പത്തിൽ ശ്രീഭഗവതിയെ ഇവിടെ ആരാധിയ്ക്കുന്നു.
  • ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നടക്കുന്ന 'മകം തൊഴൽ'.
  • ആഗ്രഹസാഫല്യത്തിനായുള്ള വഴിപാടായാണ് ഭക്തർ മകം തൊഴീൽ നടത്തുന്നത്. മകം തൊഴലിന്റെ പിറ്റേ ദിവസം വരുന്ന പൂരം തൊഴലും പ്രധാനമാണ്.

Related Questions:

ആദ്യം നടതുറക്കുന്ന ക്ഷേത്രം എന്ന് വിഖ്യാതമായത് :
വിഷ്ണുക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ എണ്ണം എത്ര ?
ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികൾ ക്ഷേത്രവിഗ്രഹം നിർമ്മിക്കുന്നത് ?
ദിൽവാര ക്ഷേത്രം എവിടെ ആണ് ?
'കുതിരമൂട്ടിൽ കഞ്ഞി' എന്ന വഴിപാട് താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് നടത്തപ്പെടുന്നത് ?