App Logo

No.1 PSC Learning App

1M+ Downloads
'കുതിരമൂട്ടിൽ കഞ്ഞി' എന്ന വഴിപാട് താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് നടത്തപ്പെടുന്നത് ?

Aഓച്ചിറ പരബ്രഹ്മക്ഷേത്രം

Bഅച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രം

Cകുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം

Dചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

Answer:

D. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

Read Explanation:

  • ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി.

  • പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം.

  • ഇലയും, തടയും, പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്. മുതിരപ്പുഴുക്കും,അസ്ത്രവും,കടുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും.

  • ഓലക്കാല് തട കെട്ടി നിലത്തു വെച്ച് അതിൽ വാഴയില കുമ്പിള് കുത്തി വെച്ചശേഷം ചൂട് കഞ്ഞി അതിൽ പകരുന്നു..ഒപ്പം മുതിരപ്പുഴുക്ക്, അസ്ത്രം, അവിൽ, കടുമാങ്ങ, പപ്പടം, ഉണ്ണിയപ്പം, പഴം എന്നിവ ഉണ്ടാകും. പ്ലാവിലയാണ് കഞ്ഞി കുടിക്കാനുപയോഗിക്കുന്നത്

  •  

    പണ്ഡിത,പാമര,കുബേര_കുചേല,ജാതി-മത ഭേദമന്യേ എല്ലാവരും നിലത്ത് ഇരുന്ന് കഞ്ഞി കുടിക്കുകയാണ് പതിവ്.


Related Questions:

ഉത്ഥാന - ഏകാദശീ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ ?
തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങൾക്ക് പറയുന്ന പേരെന്താണ് ?
ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികൾ ക്ഷേത്രവിഗ്രഹം നിർമ്മിക്കുന്നത് ?
നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന കെടാവിളക്കായ വലിയവിളക്ക് ഏതു ക്ഷേത്രത്തിൽ ആണ് ഉള്ളത് ?
പവിത്രേശ്വരം മലനടയിലെ ആരാധനാമൂർത്തി ആരാണ് ?