Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് ?

Aഭാഗം III

Bഭാഗം IV

Cഭാഗം IV A

Dഭാഗം V

Answer:

C. ഭാഗം IV A

Read Explanation:

  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ, ഭരണഘടനയിൽ 'IV A' എന്നൊരു പുതിയ ഭാഗം ചേർക്കപ്പെട്ടു.
  •  ഭാഗം 'IV A'ൽ ആർട്ടിക്കിൾ 51 A (a-j) എന്ന ഒറ്റ അനുച്ഛേദമാണ് ഉൾപ്പെടുത്തിയത്.
  • 2002ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലിക കടമകളുടെ എണ്ണം പതിനൊന്നായി 
  • അങ്ങനെ 51 a മുതൽ k വരെയായി 
  • ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയായി ഭരണഘടന നിഷ്കർഷിക്കുന്നു
  •  പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ

Related Questions:

പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?
ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത് ?
Which amendment act added a new fundamental duty under article 51 (A) of the constitution which provides that it shall be the duty of every Indian citizen to provide education to their children upto the age of fourteen years? (A)
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു ?

ഇന്ത്യയുടെ ഭരണഘടനപ്രകാരം ഓരോ ഇന്ത്യൻ പൗരന്റെയും മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുത്ത് എഴുതുക.

  1. ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
  2. നമ്മുടെ സംസ്കാര സമന്വയത്തിൻ്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക.
  3. ശാസ്ത്രീയമായ കാഴ്‌ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക.
  4. പൊതുസ്വത്ത് സംരക്ഷിക്കുകയും ശപഥം ചെയ്ത് അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.