Challenger App

No.1 PSC Learning App

1M+ Downloads
“ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്" ഇന്ത്യൻ ദേശീയ സമരത്തിലെ ഏത് കാലഘട്ടത്തിൽ ഉൾപ്പെടുന്നു?

Aമിതവാദി കാലഘട്ടം

Bതീവ്രദേശീയതയുടെ കാലഘട്ടം

Cഗാന്ധിയൻ കാലഘട്ടം

Dഇവയൊന്നുമല്ല

Answer:

B. തീവ്രദേശീയതയുടെ കാലഘട്ടം

Read Explanation:

  • ബംഗാൾ വിഭജനവും തുടർന്നുണ്ടായ സമരങ്ങളും ദേശീയപ്രസ്ഥാനത്തെ പുതിയൊരു ഘട്ടത്തിലേക്ക് നയിച്ചു. ഈ കാലഘട്ടം തീവ്രദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നു.
  • ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ, ലാലാ ലജ്പത്റായ് എന്നിവരായിരുന്നു ഇതിന്റെ പ്രധാന നേതാക്കൾ. 'ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
  • തീവ്രദേശീയ വാദികളായ ഇവരുടെ പ്രവർത്ത നങ്ങൾ ദേശീയശ്രദ്ധ ആകർഷിക്കുകയും ജനതയെ പ്രചോദിപ്പിക്കുകയും ചെയ്തു.
  • ബാലഗംഗാധരതിലക് തീവ്രദേശീയതയുടെ മുഖ്യവക്താവായിരുന്നു. 'ലോകമാന്യ' എന്ന് ജനങ്ങൾ ആദരവോടെ അദ്ദേഹത്തെ വിളിച്ചു.
  • അദ്ദേഹം ആരംഭിച്ച രണ്ട് പത്രങ്ങളാണ് മറാത്തയും കേസരിയും.
  • "സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും" എന്നത് തിലകിൻ്റെ പ്രസിദ്ധമായ പ്രഖ്യാപനമാണ്.

Related Questions:

"ഇന്ത്യൻ അസ്സോസിയേഷൻ' എന്ന സംഘടന സ്ഥാപിച്ചതാര്?
സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനം നടന്ന വർഷം ഏത് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഗാന്ധിജിയുടെ നേത്യത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരങ്ങളിൽ പെടാത്തത് ഏത്?
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര് ?
അമൃതസറിൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു ശേഷം യോദ്ധാസ്ഥാനം പരിത്യജിച്ചത് ആര്?