App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി ഉത്പാദനം ഏതു മേഖലയിലാണ് ഉൾപെട്ടിരിക്കുന്നത് ?

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cസേവന മേഖല

Dതൃതീയ മേഖല

Answer:

B. ദ്വിതീയ മേഖല

Read Explanation:

ദ്വിതീയ മേഖല (Secondary Sector) 

  • പ്രാഥമിക മേഖലയിലെ ഉൽപന്നങ്ങൾ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടക്കുന്ന മേഖലയാണ് ഇത്
  • എല്ലാത്തരം നിർമ്മാണ വ്യവസായങ്ങളും ദ്വിതീയ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
  • ദ്വിതീയ മേഖലയുടെ അടിത്തറ - വ്യവസായം 
  • വ്യവസായത്തിന് പ്രാധാന്യം ഉള്ളത് കൊണ്ട് - വ്യവസായ മേഖല എന്നും അറിയപ്പെടുന്നു 

ദ്വിതീയ മേഖലയുടെ ഉദാഹരണങ്ങൾ

  • കെട്ടിടങ്ങളുടെ നിർമ്മാണം.
  • കപ്പൽ നിർമ്മാണം
  • തുണി വ്യവസായം
  • കെമിക്കൽ എഞ്ചിനീയറിംഗ്
  • ഓട്ടോമൊബൈൽ ഉത്പാദനം
  • വൈദ്യുതി , ഗ്യാസ് , ജല വിതരണം
  • പ്ലാസ്റ്റിക് നിർമ്മാണം

Related Questions:

അന്ത്യോദയ അന്ന യോജനയിലൂടെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ലഭിക്കുന്ന അരി/ ഗോതമ്പിന്റെ അളവെത്ര ?

ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ 'അന്നപൂർണ്ണ'യെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്?

  1. സ്വന്തമായി വരുമാനമില്ലാത്ത 65 കഴിഞ്ഞവർക്ക് പ്രയോജനം.
  2. മാസം 10 kg അരി സൗജന്യമായി റേഷൻ കട വഴി ലഭിക്കുന്നു
  3. നഗരങ്ങളിലെ തൊഴിൽ രഹിതർക്ക് പ്രയോജനം.
  4. നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്നു.
    ആസൂത്രണകമ്മീഷന്റെ കണക്ക് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ എത്ര കലോറിയിൽ താഴെ പോഷഹാകാരം ലഭിക്കുന്നവർ ആണ് ദാരിദ്ര്യം അനുഭവിക്കുന്നത് ?
    അന്നപൂർണ്ണ പദ്ധതിയിലൂടെ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സൗജന്യമായി റേഷൻ കടവഴി ലഭിക്കുന്ന അരിയുടെ അളവ് എത്ര ?
    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സ്ഥാപിതമായ വർഷം ?