App Logo

No.1 PSC Learning App

1M+ Downloads
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലേതാണ് ?

Aവീണപൂവ്

Bദുരവസ്ഥ

Cചണ്ഡാലഭിക്ഷുകി

Dനളിനി

Answer:

B. ദുരവസ്ഥ

Read Explanation:

ദുരവസ്ഥ

  • മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ ദുരവസ്ഥ. 
  • നമ്പൂതിരിയുവതിയായ സാവിത്രി, ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ്‌ കവിതയിലെ പ്രമേയം.
  • ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗ്ഗീയ മുഖം അനാവരണം ചെയ്യുകയും ചെയ്യുന്ന കൃതിയാണ്‌ ഇത്.
  • ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.

Related Questions:

' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?
ഹരിശ്രീ ഗണപതായെ നമ എന്നെഴുതി എഴുത്തിനിരുത്തുന്ന രീതി ആദ്യമായി ആരംഭിച്ചതാര്?
"വരിക വരിക സഹജരേ സഹനസമര സമയമായ്‌" എന്നത് ആരുടെ വരികളാണ് ?
'വെള്ള ഖാദിജുബ്ബ മാറ്റി മഞ്ഞ വേഷ്ടി പുതച്ച തുലാമാസപ്പകൽ - കുത്തി നിറച്ച സഞ്ചി പോലെ ഒക്കിൽ കിടക്കുന്ന മേഘം' - ഏതു കൃതിയിലേതാണീ വാക്യം?
'നാടൻപാട്ടിൻ്റെ ലാളിത്യം, നിമിഷകവന സ്വഭാവം, ആർജ്ജവം, പ്രസന്നത, ഗാനാത്മകത, യാഥാതഥ്യം, നാടകീയത, പ്രാദേശികത്വം, വാമൊഴി സാമീപ്യം എന്നീ സവിശേഷതകൾ ഗാഥയിൽ സുലഭമായി കാണാം' - ആരുടെ അഭിപ്രായമാണിത്?