Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രഗുപ്തൻ മഗധയിലെ രാജാവായ വർഷം ?

ABC 350

BBC 300

CBC 321

DBC 250

Answer:

C. BC 321

Read Explanation:

  • BC 321-ലാണ് ചന്ദ്രഗുപ്തൻ മഗധയിലെ രാജാവാകുന്നത്.

  • ഇക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ പാടലീപുത്രം സന്ദർശിച്ച ഗ്രീക്കു ദൂതനായ മെഗസ്തനീസ് ആണ് ചന്ദ്രഗുപ്തനെപറ്റിയുള്ള വിവരണം എഴുതിയത്.

  • ഇന്നത്തെ വിലപ്പെട്ട ചരിത്രരേഖയായ അതിന്റെ പേർ "ഇൻഡിക്ക" എന്നായിരുന്നു.

  • ചാണക്യൻ എഴുതിയ "അർത്ഥ ശാസ്ത്രം" ആണ് മറ്റൊരു ചരിത്രാധാരം.

  • മറ്റു ചില കഥകൾ ബൃഹത്കഥ, കഥാ ചരിത് സാഗരം എന്നിവയിലും മുദ്രാരാക്ഷസം എന്നീ കൃതികളിലും കാണാം.

  • മെഗസ്തനീസിന്റെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം സൈനികർ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

  • മഗധ സ്വന്തമാക്കിയ ശേഷം അദ്ദേഹം അലക്സാണ്ടറുടെ സാമന്തം സ്വീകരിച്ചിരുന്ന വടക്കൻ പ്രദേശങ്ങൾ കീഴടക്കലായി ലക്ഷ്യം. സുഹൃത്തായ പൗരവനും ഒപ്പമുണ്ടായിരുന്നു.

  • ഗ്രീക്കുകാരുടെ സത്രപങ്ങളായ പഞ്ചാബ്, തക്ഷശില എന്നിവ അദ്ദേഹം പിടിച്ചെടുത്തു.


Related Questions:

Which of the following is not the name of Kautilya?
"Arthashastra" was written during the period of ..............
Who sent Megasthenes to the court of Chandragupta?

മൗര്യ ഭരണകാലത്തെ നിയമങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കീഴ്വഴക്കങ്ങളെ ആധാരമാക്കിയായിരുന്നു നിയമങ്ങൾ.
  2. ദണ്ഡന മുറകൾ ആണ് ഉപയോഗിച്ചിരുന്നത്.
  3. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു.
  4. ഭൂനികുതി വിളവിനനുസരിച്ചായിരുന്നു. ഇത് നല്ല സാമ്പത്തിക അടിത്തറ പാകി.
    താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ ?