Challenger App

No.1 PSC Learning App

1M+ Downloads
സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ ക്രിസ്റ്റഫർ കൊളംബസ് എത്തിയ വർഷം?

A1492

B1494

C1493

D1489

Answer:

A. 1492

Read Explanation:

ക്രിസ്റ്റഫർ കൊളംബസ്

  • പോർട്ടുഗൽ രാജാവിന്റെ ജീവനക്കാരനായ നാവികനായിരുന്നു ക്രിസ്റ്റഫർ കൊളംബസ് .
  • യൂറോപ്പിൽ നിന്ന് പടിഞ്ഞാറേക്ക് കപ്പലോടിച്ചാൽ ഏഷ്യൻ വൻകരയിലെത്താം എന്ന് ആദ്യമേ ഇദ്ദേഹം  കണക്കാക്കി
  • ഈ കാര്യം അദ്ദേഹം പോർട്ടുഗൽ രാജാവിനെയും,ഇറ്റലിക്കാരോടും ഇംഗ്ലണ്ടിലെ ഹെൻറി ഏഴാമൻ രാജാവിനോടും അറിയിച്ചു 
  • എന്നാൽ കൊളംബസിന്റെ പദ്ധതിയെ  അംഗീകരിച്ചത് സ്പെയിനിലെ ഫെർഡിനൻറ് രാജാവും ഇസബെല്ല രാഞ്ജിയുമാണ്.
  • കൊളംബസ് സാന്റാമരിയ, പിൻട്, നീന എന്നി കപ്പലിൽ 88 നവീകരുമായി സ്പെയിനിലെ പാലോസ് തുറമുഖത്തു നിന്നും യാത്ര തിരിച്ചു.

ബഹാമാസ് ദ്വീപ് 

  • 1492ൽ വടക്കേ അമേരിക്കയുടെ ഭാഗമായ ബഹാമാസ് ദ്വീപിലാണ് കൊളംബസ് എത്തിയത് 
  • എങ്കിലും അത്  പുതിയ ഭൂഖണ്ഡമായിരുന്നുവേന്ന് കൊളംബസ് മനസിലാക്കിയിരുന്നില്ല (ഇന്ത്യ ആണെന്ന് കരുതി)
  • ബഹാമാസ് ദ്വീപസമൂഹത്തിൽപെട്ട ഗുവാനാഹനി ദ്വീപിലായിരുന്നു കൊളംബസ് എത്തിയത്.
  • അറാവാക്കുകൾ എന്നറിയപ്പെടുന്ന ദ്വീപ് നിവാസികൾ അവരെ പരിചരിക്കുകയും ഭക്ഷണം വെള്ളം എന്നിവ നൽകുകയും ചെയ്തു‌.
  • അവിടെ സ്‌പാനിഷ് പതാക ഉയർത്തിയ കൊളംബസ് സാംസാൽവദോർ എന്ന് ആ പ്രദേശത്തിന് പേര് നൽകി
  • അതിന് ശേഷം  സ്വയം അവിടുത്തെ വൈസ്രോയിയായി പ്രഖ്യാപിച്ചു
  • കൊളംബസ് കണ്ടെത്തിയ ഭൂവിഭാഗത്തെ അമേരിക്ക എന്ന് വിളിക്കച്ചത് :  ഇറ്റാലിയൻ നാവികനായ അമേരിഗോ വെസ്‌പൂചി (1507)

Related Questions:

'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട ബങ്കർ ഹിൽ യുദ്ധം നടന്നത് എവിടെയാണ്?
The slogan "No taxation without Representation'' was associated with which of the following revolution?
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന ഏക കോളനി ഏത്?
കോണ്ടിനെന്റൽ കോൺഗ്രസ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം?