Challenger App

No.1 PSC Learning App

1M+ Downloads
ജർമ്മനി അന്തർവാഹിനികൾ ഉപയോഗിച്ച് ആർഎംഎസ് ലുസിറ്റാനിയ എന്ന ബ്രിട്ടീഷ് കപ്പലിനെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ മൂക്കിയത് ഏത് വർഷമാണ്?

A1914

B1915

C1916

D1917

Answer:

B. 1915

Read Explanation:

യു-ബോട്ട് യുദ്ധവും,ആർഎംഎസ് ലുസിറ്റാനിയയും 

  • യു-ബോട്ട് യുദ്ധം,അറ്റ്ലാൻ്റിക് യുദ്ധം എന്നും അറിയപ്പെടുന്നു 
  • ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ അന്തർവാഹിനികളും (യു-ബോട്ടുകൾ) സഖ്യകക്ഷികളുടെ കപ്പലുകളും തമ്മിലുള്ള ഒരു നാവിക സംഘട്ടനമായിരുന്നു ഇത് 
  • 1915-ൽ അന്തർവാഹിനികൾ ഉപയോഗിച്ച് ജർമ്മനി ബ്രിട്ടീഷ് പാസഞ്ചർ ലൈനറായിരുന്ന ആർഎംഎസ് ലുസിറ്റാനിയ എന്ന കപ്പലിനെ മുക്കി
  • ഈ സംഭവം അമേരിക്കക്കാരുൾപ്പെടെ 1,000-ലധികം സാധാരണക്കാരുടെ മരണത്തിന് കാരണമായി
  • ഇതോടെ ജർമ്മനിയും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വന്നു 
  • 1917 ഏപ്രിലിൽ അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തിൽ രംഗപ്രവേശം ചെയ്തു
  • ഇത് ആത്യന്തികമായി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തിന് കാരണമാവുകയും ചെയ്തു.

Related Questions:

തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ ചില പ്രസ്ഥാനങ്ങളും അവയുടെ രൂപീകരണം നടത്തിയ രാജ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഏതെല്ലാമാണ് ശരിയായി ക്രമപ്പെടുത്തിയിരിക്കുന്നത് ?

  1. പാൻ ജർമൻ പ്രസ്ഥാനം - ജർമ്മനി
  2. പ്രതികാര പ്രസ്ഥാനം - റഷ്യ
  3. പാൻ സ്ലാവ് പ്രസ്ഥാനം - ഫ്രാൻസ്
    രണ്ടാം ബാൽക്കൻ യുദ്ധം നടന്ന വർഷം ?
    Which of the following were the main members of the Triple Entente?
    ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉടനടി കാരണമായ സംഭവം ഏതാണ്?

    1912-ലെ ഒന്നാം ബാൾക്കൻ യുദ്ധത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:ഏതെല്ലാമാണ് ശരി?

    1. ബാൾക്കൻ പ്രദേശം ഗ്രീസിനു കിഴക്കായി ഈജിയൻ കടലിനും കരിങ്കടലിനും ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
    2. സെർബിയ, ഗ്രീസ്, മോണ്ടിനെഗ്രോ, ബൾഗേറിയ എന്നിവ ഉൾപ്പെടുന്ന ബാൽക്കൻ സഖ്യം ഓട്ടോമൻ സാമ്രാജ്യത്തെ പരാജയപ്പെടുത്തി.
    3. 1912-ലെ യുദ്ധത്തോടെ ബാൽക്കണിലെ സ്വാധീനവും പ്രദേശിക നിയന്ത്രണവും വികസിപ്പിക്കാനുള്ള ഓസ്ട്രിയയുടെ പരിശ്രമങ്ങൾക്ക് തടയിട്ടു