Challenger App

No.1 PSC Learning App

1M+ Downloads
മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?

A1922

B1930

C1935

D1929

Answer:

A. 1922

Read Explanation:

മുസ്സോളിനി അധികാരത്തിലേക്ക് :

  • 1922 ഒക്ടോബർ 28 ആം തീയതി ബെനിറ്റോ മുസ്സോളിനി റോമിലേക്ക്  ഒരു മാർച്ച് സംഘടിപ്പിച്ചു.
  • ഇറ്റലിയുടെ അധികാരം പിടിച്ചെടുക്കുന്നതിനായിട്ടാണ് തലസ്ഥാനത്തേക്ക് മുസ്സോളിനി മാർച്ച് സംഘടിപ്പിച്ചത് 
  • 30,000 ത്തോളം വരുന്ന,ബ്ലാക്ക് ഷർട്ട്സ് ഉൾപ്പെടെയുള്ള ഫാസിസ്റ്റ് സേനയാണ് മാർച്ചിൽ അണിനിരന്നത് 
  • മാർച്ച് അടിച്ചമർത്തുന്നതിന് പകരം രാജാവ് ഫാസിസ്റ്റുകൾക്ക് കീഴടങ്ങുകയാണ് ചെയ്തത്
  • 1922 ഒക്ടോബർ 30 ന് രാജാവ് മുസ്സോളിനിയെ പ്രധാനമന്ത്രിയായി നിയമിച്ചു,
  • അടുത്ത ദിവസം തന്നെ മുസ്സോളിനി തൻ്റെ സഖ്യ സർക്കാർ രൂപീകരിച്ചു കൊണ്ട് അധികാരം ഏറ്റെടുത്തു 
  • അതുവഴി സായുധ പോരാട്ടങ്ങളില്ലാതെ രാഷ്ട്രീയ അധികാരം ഫാസിസ്റ്റുകൾക്ക് കൈമാറപ്പെട്ടു
  • തുടർന്ന് 1943 വരെ പ്രധാനമന്ത്രി പദവിയിലിരുന്നുക്കൊണ്ട് മുസ്സോളിനി,ഇറ്റലിയിൽ തൻറ്റെ ഏകാധിപത്യ ഭരണം നടത്തി

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ഫാസിസവും ആയി ബന്ധപ്പെട്ടിരിക്കുന്നു:

1.മുസ്സോളിനിയുടെ സ്വേച്‌ഛാധിപത്യ നടപടികള്‍.

2.സോഷ്യലിസ്റ്റുകൾ തൊഴിലാളി - കര്‍ഷക നേതാക്കള്‍ എന്നിവര്‍ ശത്രുക്കള്‍.

3.റോമാസാമ്രാജ്യത്തിന്റെ പുനസ്ഥാപനം അടിസ്ഥാന ലക്‌ഷ്യം

മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?
രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത് ഏത് വർഷം ?
താഴെ പറയുന്നവയിൽ ശീതസമര കാലത്തെ കമ്മ്യൂണിസ്റ്റ് ചേരിയിലെ അംഗങ്ങളിൽ പെടാത്ത രാജ്യം ഏത് ?
നാസിസത്തിൻ്റെ പ്രധാന ചിഹ്നം എന്തായിരുന്നു?