App Logo

No.1 PSC Learning App

1M+ Downloads
പെഡ്രോ അൽവാരിസ് കബ്രാൾ കേരളത്തില്‍ എത്തിയ വര്‍ഷം ?

AA. D. 1500

BA. D. 1502

CA. D. 1512

DA. D. 1514

Answer:

A. A. D. 1500

Read Explanation:

പെഡ്രോ അൽവാരിസ് കബ്രാൾ

  • പോർച്ചുഗീസ് പ്രഭുവും സൈനിക മേധാവിയും നാവികനും പര്യവേഷകനുമായിരുന്നു.
  • 'ബ്രസീൽ' കണ്ടെത്തിയ വ്യക്തി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

  • വാസ്കോഡഗാമയുടെ പിന്‍ഗാമിയായി അറിയപ്പെടുന്ന നാവികൻ
  • ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ പോര്‍ച്ചുഗീസ്‌ സംഘത്തെ നയിച്ച നാവികൻ 
  • വിദേശ വ്യാപാര കുത്തക കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ലിസബണിലിൽ നിന്നും യാത്ര തുടങ്ങിയ കബ്രാൾ A.D 1500ൽ കേരളത്തിൽ എത്തി
  • കബ്രാലിന്റെ പ്രതിനിധിയായി കോഴിക്കോട് സാമൂതിരിയെ സന്ദർശിച്ച വ്യക്തി - ഐറെസ് കൊറിയ
  • ചർച്ചയ്ക്കൊടുവിൽ കോഴിക്കോട് പണ്ടകശാല നിർമ്മിക്കാനായി സാമൂതിരി കബ്രാളിന് അനുമതി നൽകി. 

  • AD 1500 ഡിസംബറിൽ കബ്രാൾ കൊച്ചിയിലെത്തി.
  • കൊച്ചിയിൽ കച്ചവടം നടത്താനുള്ള ഒരു വ്യാപാരശാല നിർമ്മിക്കുവാൻ കൊച്ചി രാജാവ് കബ്രാളിന് അനുമതി നൽകി

Related Questions:

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:
'ലന്തക്കാർ' എന്നറിയപ്പെട്ട യൂറോപ്യൻമാർ :
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?

Which are the major trade Centres of Portuguese?

  1. Goa
  2. Jaipur
  3. Daman and Diu
  4. Kashmir

    വാണ്ടിവാഷ് യുദ്ധത്തെപ്പറ്റി ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

    1. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലാണ് വാണ്ടിവാഷ് യുദ്ധം നടന്നത്
    2. വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് - കൗണ്ട് ഡി ലാലി
    3. 1762 -ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധം അവസാനിച്ചത്