App Logo

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗോറിയുടെ മരണത്തിനു ശേഷം കുത്ത്ബുദ്ദീൻ ഐബക് ദില്ലിയിലെ സുൽത്താനായി സ്വയം പ്രഖ്യാപിച്ച വർഷം ?

A1206

B1210

C1201

D1208

Answer:

A. 1206

Read Explanation:

കുത്ത്ബുദ്ദീൻ ഐബക്ക്

  • മുഹമ്മദ് ഗോറിയുടെ പ്രിയപ്പെട്ട അടിമയും,സൈന്യാധിപനും ആയിരുന്നു കുത്ത്ബുദ്ദീൻ ഐബക്ക്.

  • ഇന്ത്യൻ അധിനിവേശത്തിനുശേഷം ഗോറി മടങ്ങിയപ്പോൾ അധികാര പ്രദേശങ്ങളുടെ മുഴുവൻ ചുമതലയും ഐബക്കിന് നൽകി.

  • ചഹാമന, ഗഹദാവല, ചൗലൂക്യ, ചന്ദേല, തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി സ്ഥലങ്ങൾ കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് ഐബക്ക് ഉത്തരേന്ത്യയിൽ ഗോറിയുടെ സാമ്രാജ്യം വിപുലീകരിച്ചു.

  • 1206-ൽ മുഹമ്മദ് ഗോറിയുടെ മരണത്തിനു ശേഷം കുത്ത്ബുദ്ദീൻ ഐബക് ദില്ലിയിലെ സുൽത്താനായി സ്വയം പ്രഖ്യാപിച്ചു.

  • ദില്ലി സുൽത്താനേറ്റിലെ ആദ്യ രാജവംശമായ മാംലൂക് രാജവംശം (അടിമ രാജവംശം)സ്ഥാപിക്കുകയും ചെയ്തു.

  • അടിമ രാജവംശം അറിയപ്പെടുന്ന മറ്റു പേരുകൾ : ഇൽബാരി,യാമിനി,ഗുലാം രാജവംശം.

  • 'ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ' എന്ന അർത്ഥത്തിൽ 'ലാഖ്ബക്ഷ്' എന്നറിയപ്പെടുന്ന ഭരണാധികാരിയാണ് 'കുത്ത്ബുദ്ദീൻ ഐബക്ക്'.

  • 'ഐബക്ക്' എന്ന വാകിൻ്റെയർഥം 'വിശ്വാസത്തിൻറെ കേന്ദ്രം'

  • ഐബക്കിൻ്റെ സ്വഭാവ സവിശേഷതകളെ കുറിച്ചും വിശദീകരിച്ചിരിക്കുന്ന ഗ്രന്ഥം : തബഖത്-ഇ നാസിരി.
  • ഐബക്കിൻ്റെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി : താജ് ഉൽ മാസിർ

  • താജ് ഉൽ മാസിർ എഴുതിയത് : ഹസ്സൻ നിസാമി.

  • 'ദിൻകാ ജോൻപര' അജ്മീരിൽ പണികഴിപ്പിച്ചത് കുത്തബ്ദീനാണ്.

  • 1210ൽ പോളോ അഥവാ ചൗഗാൻ  കളിക്കുമ്പോൾ കുതിരപ്പുറത്ത് നിന്ന് വീണ് 'കുത്ത്ബുദ്ദീൻ ഐബക്ക് അന്തരിച്ചു.

Related Questions:

മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്?
Amir Khusro was the disciple of whom?
ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി?
Who among the following was the commander of Muhammad Ghori, and also founded the slave Dynasty in India?
സുൽത്താൻ ഭരണ കാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ ?