App Logo

No.1 PSC Learning App

1M+ Downloads
അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ് ?

Aഎ ഡി 481

Bഎ ഡി 651

Cഎ ഡി 851

Dഎ ഡി 871

Answer:

C. എ ഡി 851

Read Explanation:

സുലൈമാൻ അൽ താജിർ

  • സുലൈമാൻ അറ്റ്-താജിർ (Solomon the Merchant) 9-ആം നൂറ്റാണ്ടിലെ ഒരു മുസ്ലീം വ്യാപാരിയും സഞ്ചാരിയും എഴുത്തുകാരനുമായിരുന്നു.
  • അദ്ദേഹം ഇന്ത്യ, ബംഗാൾ, ചൈന എന്നിവിടങ്ങളിൽ സഞ്ചരിച്ച് എഡി 850-നടുത്തുള്ള തന്റെ യാത്രകളുടെ ഒരു വിവരണം എഴുതി.
  • എ ഡി 851ൽ സ്ഥാണുരവിവർമ്മയുടെ കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്.
  • എ ഡി 851ൽ തന്നെയാണ് അദ്ദേഹം യാത്രാവിവരണം പ്രസിദ്ധീകരിച്ചത്.
  • എന്നാൽ അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീട് പത്താം ശതകത്തിൽ അബൂസൈദ് എന്ന വ്യക്തി അദ്ദേഹത്തിന്റെ വിവരണങ്ങൾ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തു.

Related Questions:

താഴെ പറയുന്നത് പ്രസ്താവനകൾ ഏത് ശാസനവുമായി ബന്ധപ്പെട്ടതാണ് എന്ന് തിരിച്ചറിയുക ?  

  1. കോട്ടയം സിറിയൻ ക്രിസ്ത്യൻ പള്ളിയിലും തിരുവല്ല മാർത്തോമ്മ പള്ളിയിലുമായി സൂക്ഷിച്ചിട്ടുള്ള ഈ രണ്ട് പട്ടയങ്ങൾ കോട്ടയം ചെപ്പേടുകൾ എന്നറിയപ്പെടുന്നു  
  2. തിയതി കൃത്യമായി കണ്ടുപിടിച്ച ആദ്യത്തെ പ്രധാന കേരള ശാസനം  
  3. കേരളത്തിലെ മുസ്ലിം മത വിശ്വാസികളെ സംബന്ധിച്ച് വിവരം നൽകുന്ന പ്രാചീന രേഖ 
  4. കേണൽ മെക്കാളെയുടെ ശ്രമഫലമായി കണ്ടുകിട്ടിയ ഈ ശാസനങ്ങൾ ഹെർമൻ ഗുണ്ടർട്ടാണ് ആദ്യമായി പ്രകാശിപ്പിച്ചത്  
Which of the following inscription mentioned about the abolition of Mannapedi and Pulapedi ?
സംഘകാല കൃതിയായ തിരുക്കുറൽ രചിച്ചത് ആര് ?
The Kulasekhara dynasty, also known as the Later Chera dynasty, ruled Kerala and other parts of southern India from the ................... centuries.
'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ് :