Challenger App

No.1 PSC Learning App

1M+ Downloads
വാട്ടർലൂ യുദ്ധം നടന്ന വർഷം ?

A1810

B1811

C1817

D1815

Answer:

D. 1815

Read Explanation:

വാട്ടർലൂ യുദ്ധം

  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധമായിരുന്നു ഇത്.
  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ 1815 ജൂണിൽ നടന്ന യുദ്ധം.
  • നെതർലാൻഡ്സിലെ വാട്ടർലൂവിലാണ് യുദ്ധം അരങ്ങേറിയത് (ഇപ്പൊൾ വാട്ടർലൂ ബെൽജിയത്തിന്റെ ഭാഗമാണ്)
  • .'ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് ബ്രിട്ടീഷ് സേനയെ നയിച്ചത്.
  • ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി അനേകം യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ആർതർ വെല്ലസ്ലി,നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു
  • വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് : സെൻ്റ് ഹെലേന

Related Questions:

റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

  1. ഒന്നാം ലോകയുദ്ധത്തിൽ റഷ്യ സജീവമായി പങ്കെടുത്ത് വിജയം നേടി
  2. ഭൂമി പിടിച്ചെടുത്ത് ജന്മികൾക്ക് വിതരണം ചെയ്യപ്പെട്ടു
  3. പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം ലഭിച്ചു
  4. സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ രാജ്യം പുരോഗതി കൈവരിച്ചു

    താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ രേഖപ്പെടുത്തുക :
    (i) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
    (ii) ബോസ്റ്റൺ ടീ പാർട്ടി
    (iii) പാരീസ് ഉടമ്പടി
    (iv) ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ്സ്

    ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ?
    ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?

    സൺയാത് സെന്നിന്റെ തത്വങ്ങൾ ഏവ ?

    1. ദേശീയത
    2. ജനാധിപത്യം
    3. സോഷ്യലിസം
    4. സ്വാതന്ത്ര്യം