App Logo

No.1 PSC Learning App

1M+ Downloads
കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?

A1947

B1950

C1959

D1948

Answer:

C. 1959

Read Explanation:

  • കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി - ജോസഫ് മുണ്ടശ്ശേരി 
  • കേരള വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചത് - ജോസഫ് മുണ്ടശ്ശേരി
  • വിദ്യാഭ്യാസ ബില്ലിന്റെ കരട് രൂപം നിയമ സഭയിൽ അവതരിപ്പിച്ചത് - 1957 ജൂലൈ 13
  • 1957 സെപ്തംബർ 2ന് ബിൽ പാസാക്കി. ഗവർണർക്ക് സമർപ്പിച്ച ബിൽ ഇന്ത്യൻ പ്രസിഡന്റിനയച്ചു.
  • പ്രസിഡന്റ് വിദഗ്ധോപദേശത്തിനായി ബിൽ സുപ്രീംകോടതിക്ക് റഫർ ചെയ്തു. (സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡന്റ് സുപ്രീംകോടതിക്ക് റഫർ ചെയ്ത ആദ്യ അവസരമായിരുന്നു അത്).
  • സുപ്രീം കോടതിയുടെ അഭിപ്രായം പരിഗണിച്ച് സംസ്ഥാന നിയമ സഭ ബിൽ വീണ്ടും ഭേദഗതി കളോടെ പരിഗണിക്കുകയും 1958 നവംബർ 28 ന് പാസാക്കുകയും ചെയ്തു.
  • 1959 ഫെബ്രുവരി 19ന് വിദ്യാഭ്യാസ ബില്ലിന് പ്രസിഡന്റ് അംഗീകാരം നൽകി.
  • കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത് - 1959 ജൂൺ 1
 

Related Questions:

ഓൺലൈൻ വഴി വരുന്ന വ്യാജ വാർത്തകൾ പ്രതിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ 5, 7 ക്ലാസ്സുകളിലെ ഐ ടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
കേരള ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത എ ഐ പ്രൊസസർ?
ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് മഹാത്മാഗാന്ധി സർവ്വകലാശാല. ഇത് ഏത് വർഷം ആണ് സ്ഥാപിച്ചത് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളക്ക് വേദിയായ ജില്ല ?